X

കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മൊഹമ്മദ് സയിദ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മൊഹമ്മദ് സയിദ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു എഴുപത്തിയൊമ്പതുകാരനായ സയിദ്. ദീര്‍ഘനാളായി കരള്‍ സംബന്ധമായ അസുഖം പിന്തുടരുന്ന മുഫ്തിയെ പനിയും കഴുത്തുവേദനയേയും തുടര്‍ന്ന് കഴിഞ്ഞ മാസം 24 നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലമോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ വെന്റിലേറ്ററില്‍ ആക്കിയിരിക്കുകയാണ്.

പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി( പിഡിപി)യുടെ തലവനായ മുഫ്തി ഇത്തവണ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഖ്യകക്ഷിയാക്കിയാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി അധികാരമേറിയത്. പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി മകളാണ്.

This post was last modified on December 27, 2016 3:31 pm