X

മുഖ്താരണ്‍ മായ്: അന്ന്‍ കൂട്ട ബലാത്സംഗത്തിന് ഇര; ഇന്ന് മോഡലായി റാമ്പില്‍

അഴിമുഖം പ്രതിനിധി

കറാച്ചിയിലെ ഫാഷന്‍ വീക്കില്‍ മോഡലായി 44കാരിയായ മുഖ്താരണ്‍ മായ് പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരായ ചുവടുവയ്പ് കൂടിയായി. 14 വര്‍ഷം മുമ്പ് ഗോത്രനേതാക്കളുടെ ഉത്തരവിനെ തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ വ്യക്തിയാണ് മുഖ്താര്‍ മായ്. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കു ധൈര്യവും പ്രതീക്ഷയും പകരാനാണ് മോഡലായെത്തിയത് എന്നാണ് മുഖ്താരണ്‍ മായ് പറയുന്നത്. മുഖ്താരണിനെ കുറിച്ചുള്ള ഡോക്യുമെന്‌ററിയും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ബലാത്സംഗത്തിനിരയായെങ്കിലും പൊതുസമൂഹത്തിന് മുന്നില്‍ അതിനെ കുറിച്ച് പറഞ്ഞു സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് മുഖ്താരണ്‍ മായ് ശ്രമിച്ചത്. ബലാത്സംഗം ചെയ്ത 14 പേരെ അറസ്റ്റ് ചെയ്യിക്കാനും കഴിഞ്ഞു. ആറ് പേര്‍ക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍, അപ്പീലില്‍ എല്ലാ പ്രതികളെയും കോടതി പിന്നീട് വിട്ടയച്ചു.

എന്നാല്‍ തന്‌റെ അനുഭവത്തില്‍ തളരാന്‍ മുഖ്താരണ്‍ മായ് തയ്യാറായില്ല. പകരം സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കി. പാക് ഫാഷന്‍ ഡിസൈനറായ റോസിന മുനീബാണ് ഫാഷന്‍ റാംപിലേയ്ക്ക് മുഖ്താരണിനെ കൊണ്ടുവരുന്നത്.

2012ല്‍ ഉന്നത ഗോത്രത്തില്‍ പെട്ട യുവതിയുമായി അന്ന് 12 വയസുണ്ടായിരുന്ന മുഖ്താരണിന്‌റെ സഹോദരന്‍ ബന്ധം പുലര്‍ത്തിയെന്ന് ആരോപി്ച്ചാണ് ഗോത്രസഭ മുഖ്താരണിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ടത്. നഗ്‌നയായി പൊതുജനങ്ങള്‍ക്ക് മുന്നിലൂടെ നടത്തുകയും ചെയ്തു.

This post was last modified on December 27, 2016 4:52 pm