X

കനത്ത മഴ, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.1 അടിയായി

അഴിമുഖം പ്രതിനിധി

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 141.1 അടിയായി ഉയര്‍ന്നു. ഇന്നലെ രാത്രി തേക്കടി, കുമിളി, പെരിയാര്‍ തുടങ്ങിയ ഇടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. വനത്തിനുള്ളില്‍ നിന്നും ഡാമിലേക്ക് കനത്ത നീരൊഴുക്ക് തുടരുന്നുണ്ട്. തമിഴ്‌നാട്ടില്‍ കനത്ത മഴ ലഭിക്കുന്നതും വൈഗ അണക്കെട്ട് നിറഞ്ഞിരിക്കുന്നതും കാരണം മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ തുറന്ന് കേരളത്തിലേക്ക് വിട്ടേക്കും. ഡാമിന്റെ സുരക്ഷ വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ ഉപസമിതി നടത്തുന്ന സന്ദര്‍ശനം ഇന്നും തുടരും. സുപ്രീംകോടതിയുടെ മേല്‍നോട്ട സമിതിയുടെ ഉപദേശപ്രകാരമാണ് സമിതി സന്ദര്‍ശനം നടത്തുന്നത്. ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. സ്പില്‍വേയുടെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ബാധിക്കുന്ന വണ്ടിപ്പെരിയാറിലെ ആളുകളെ ഒഴിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 3:25 pm