X

ഹിന്ദു വിഭാഗത്തില്‍പെട്ടയാളുടെ അന്ത്യക്രിയകള്‍ ചെയ്ത് മുസ്ലീം യുവാക്കള്‍ മാതൃകയായി

ഏതാനും ദിവസങ്ങളായി സ്വന്തം ഭാര്യയുടെ മൃതദേഹവുമായി 12 കിലോമീറ്ററുകള്‍ നടക്കേണ്ടി വന്ന ഒറീസക്കാരന്‍ മാജിയുടെ ഹൃദയ ഭേദകമായ ചിത്രം സാമൂഹ്യമാധ്യങ്ങളില്‍ വൈറലാണ്. പണം ഇല്ല എന്ന കാരണത്താല്‍ മാജിക്ക് ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാന്‍ വാഹനം നല്‍കാതിരുന്ന ആശുപത്രി ജീവനക്കാരുടെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചു. ഈ സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കാന്‍പൂരില്‍ മതിയായ ചികിത്സ ശരിയായ സമയത്ത് ലഭിക്കാത്തതുകൊണ്ട് ഒരു ബാലന്‍ അച്ഛന്റെ ചുമലില്‍ കിടന്നു മരിച്ചു. എപ്പോഴും മരണത്തിന്‍റെ ചിത്രങ്ങള്‍  വേദനയുടെ പ്രതീകമാണ്‌. എന്നാല്‍ ചില സമയങ്ങള്‍ അത് ചെറിയ സന്തോഷങ്ങളിലേക്ക് വഴിമാറുന്നു.

ഹിന്ദു സമുദായത്തില്‍ പെട്ട ഒരാളുടെ ശവസംസ്കാര ചടങ്ങുകള്‍ ഭംഗിയായി നടത്തിയതിന്‍റെ പേരില്‍ പ്രശംസകള്‍ നേടുകയാണ്‌ മഹാരാഷ്ട്രയിലെ മുമ്പ്രയിലുള്ള ഒരുകൂട്ടം മുസ്ലീം യുവാക്കള്‍.

65 വയസ് പ്രായം ഉണ്ടായിരുന്ന വാമന്‍ കദം മരിച്ചപ്പോള്‍ മരണക്രിയകള്‍ ചെയ്യാന്‍ ഭാര്യയൊഴികെ ആരും കൂടെയില്ലാത്ത അവസ്ഥയിലാണ് ഈ എട്ട് മുസ്ലീം യുവാക്കള്‍ ശേഷക്രിയകള്‍ ചെയ്യാനായി മുന്നോട്ട് വന്നത്.

മുമ്പ്ര-കല്‍വ എം എല്‍ എ ജിതേന്ദ്ര അവ്ഹാദാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം ലോകത്തെ അറിയിച്ചത്. 

കൂടുതല്‍ വായിക്കൂ…
 

http://goo.gl/HNDznL

This post was last modified on December 27, 2016 4:53 pm