X

മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന ആരോപണം: വിശദീകരണം തേടിയെന്ന് മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍

നേരത്തേ സി പി എം പ്രവര്‍ത്തകര്‍ കള്ളവോട്ടുചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരികയും മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അത് സ്ഥിതീകരിക്കുകയും ചെയ്തിരുന്നു.

മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ വിശദീകരണം തേടിയെന്ന് മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ മുസ്ലീം ലീഗ് കേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആരോപണം സിപിഎം നേരത്തേ ഉന്നയിച്ചിരുന്നു. ഇപ്പോഴിതില്‍ മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നു.

നേരത്തേ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ അത് സ്ഥിതീകരിക്കുകയും ചെയ്തിരുന്നു. കാസറഗോഡ് 3 ഇടത്ത് കള്ളവോട്ട് നടന്നതായി കമ്മീഷന്‍ അറിയിക്കുകയും കള്ളവോട്ട് ചെയ്‌തെന്ന പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായ പത്മിനി, സുമയ്യ, സലീന എന്നിവര്‍ക്കെതിരെ നടപടിയെടുക്കുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെതിരുന്നു. പഞ്ചായത്തംഗമായ സലീനയെ അയോഗ്യയാക്കാനും ശുപാര്‍ശ ചെയ്തു. കള്ളവോട്ട് ചെയ്‌തെന്നു തെളിഞ്ഞാല്‍ ജനപ്രാധിനിത്യ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയനുസരിച്ച് ഒരുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

This post was last modified on April 30, 2019 12:43 pm