X

മുത്തൂറ്റ് സമരം; ചര്‍ച്ച ഭാഗിക വിജയമെന്ന് തൊഴിലാളികള്‍

 അഴിമുഖം പ്രതിനിധി 

മുത്തൂറ്റ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ തൊഴിലാളികളും മാനേജ്മെനനറും തമ്മില്‍ നടന്നു വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പകുതി വിജയകരമെന്ന് തൊഴിലാളി നേതാക്കള്‍.

ഉച്ചയ്ക്ക് 12.30ന് സെക്രട്ടേറിയേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കമ്പനിയെ പ്രതിനിധീകരിച്ച് എത്തിയവര്‍ ആദ്യ നിലപാടുകളില്‍ തന്നെ ഉറച്ചു നിന്ന് എങ്കിലും പിനീട് മന്ത്രിയുടെ സമ്മര്‍ദ്ധപ്രകാരം ചില വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറാകുകയായിരുന്നു. സമരം നടത്തിയതിന്‍റെ പേരില്‍ തടഞ്ഞു വെച്ച പതിനാലു ദിവസത്തെ ശമ്പളം ഈ മാസം പത്താം തീയതി കൊടുത്തു തീര്‍ക്കും എന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ വരുന്ന പതിമൂന്നാം തീയതി കമ്പനി എംഡി മന്ത്രിയുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ എത്തും ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളെ മുതല നടത്താനിരുന്ന അനിശ്ചിതകാല സമരം തൊഴിലാളികള്‍ മാറ്റിവെച്ചു. പതിമൂന്നാം തീയതിയിലെ ചര്‍ച്ചയിലും കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി എത്തിയില്ലെങ്കില്‍ പതിനാലാം തീയതി മുതല്‍ വീണ്ടും സമരം നടത്തുമെന്ന് തൊഴിലാളി നേതാവ് തോമസ്‌ ജോണ്‍ പറഞ്ഞു.

യൂണിയന്‍ ഉണ്ടാക്കിയതിന്റെ പേരില്‍ ഒരു  തൊഴിലാളിയെ പിരിച്ചു വിടുകയും മറ്റു തൊഴിലാളികളെ പലയിടങ്ങളിലായി സ്ഥലം മാറ്റുകയും ചെയ്തതിനെ തുടര്‍ന്നാണ് മുത്തൂറ്റില്‍ തൊഴിലാളി സമരം പൊട്ടിപ്പുറപ്പെട്ടത്.

This post was last modified on December 27, 2016 2:25 pm