X

മുത്തൂറ്റില്‍ രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങളുണ്ടോ? വിവരങ്ങള്‍ തേടി വിജിലന്‍സ്

അഴിമുഖം പ്രതിനിധി

മുത്തൂറ്റ് ഗ്രൂപ്പില്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ തേടി വിജിലന്‍സ് ഡയറക്ടര്‍ കത്തയച്ചു. ആദായ നികുതി വകുപ്പിനാണ് വിജിലന്‍സ് ഡയറക്ടര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്തയച്ചത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസിലും എറണാകുളത്തെ റീജിയണല്‍ ഓഫീസിലും കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

മുത്തൂറ്റ് ഫിനാസിലും പരിശോധന നടന്നു. മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് മുത്തുറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും ഉടമകളെ ആദായനികുതി അന്വേഷണ വിഭാഗം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

മുത്തൂറ്റ് ഗ്രൂപ്പ് എന്നാല്‍, നാല് സഹോദരങ്ങളുടേതാണ്: മുത്തൂറ്റ് ഫിനാന്‍സ് (ജോര്‍ജ്), മുത്തൂറ്റ് ഫിന്‍ കോര്‍പ് (പാപ്പച്ചന്‍), മിനി മുത്തൂറ്റ് (റോയി), മുത്തൂറ്റ് മര്‍ക്കന്റൈല്‍ (നൈനാന്‍) എന്നിവയാണ് മുത്തൂറ്റ് ഗ്രൂപ്പ്.

 

This post was last modified on December 27, 2016 2:29 pm