X

‘ശുംഭൻ’ പ്രയോഗത്തിൽ എം.വി. ജയരാജന് നാലാഴ്ച തടവ്

‘ശുംഭൻ’ പ്രയോഗത്തിൽ സിപിഎം നേതാവ് എം.വി ജയരാജന് നാലാഴ്ച തടവ് ശിക്ഷ. സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. പാതയോരത്തെ യോഗങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ നടത്തിയ പ്രസംഗത്തിലാണ് ജയരാജന്‍ ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തിയത്. വിധിയുടെ പകര്‍പ്പ് ലഭിച്ചാലുടൻ ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അരുതാത്ത പരാമർശമാണ് ജയരാജനിൽ നിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. പരാമർശം പിൻവലിക്കാനോ മാപ്പ് പറയാനോ ജയരാജൻ തയ്യാറായിരുന്നില്ലെന്നും കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. അതെസമയം സുപ്രീം കോടതി വിധിയെ മാനിക്കുന്നതായി ജയരാജൻ പ്രതികരിച്ചു.

നേരത്തെ ഇതേ കേസിൽ ഹൈക്കോടതി ജയരാജന് ആറ് മാസം തടവും രണ്ടായിരം രൂപ പിഴയും വിധിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ജയരാജൻ നൽകിയ അപ്പീലിലാണ് പുതിയ വിധി. 

This post was last modified on December 27, 2016 2:42 pm