അഴിമുഖം പ്രതിനിധി
ധനമന്ത്രി കെ എം മാണിക്ക് അനുകൂലമായി ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് നിയമോപദേശം നല്‍കിയ അഭിഭാഷകന്‍ നാഗേശ്വര റാവു ബാറുടമകള്‍ക്ക് വേണ്ടി നാളെ സുപ്രീംകോടതിയില്‍ ഹാജരാകും. കേരള ക്ലാസിഫൈഡ് ഹോട്ടല്‍സ് അസോസിയേഷനുവേണ്ടിയാണ് റാവു ഹാജരാക്കുന്നത്. ബാര്‍ കോഴ കേസില്‍ മാണിക്കെതിരായി കുറ്റപത്രം നിലനില്‍ക്കില്ലെന്നായിരുന്നു നാഗേശ്വര റാവു നിയമോപദേശം നല്‍കിയിരുന്നത്.
അതേസമയം, മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. മാണി രാജി വയ്ക്കണം എന്ന ആവശ്യം എഴുതിയ പ്ലക്കാര്‍ഡുകളുമായി നിയമസഭയിലെത്തിയ പ്രതിപക്ഷം ബാര്‍ കോഴ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ആരോപിച്ചു. മാണിക്കെതിരായ ബാര്‍ കോഴ കേസ് തള്ളരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കക്ഷി ചേരുന്നത് സംബന്ധിച്ച് എല്‍ഡിഎഫ് യോഗത്തിനുശേഷം തീരുമാനമെടുക്കും.
This post was last modified on December 27, 2016 3:13 pm
Leave a Comment