X

ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മോദി വരില്ല

അഴിമുഖം പ്രതിനിധി

ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച്ച നടത്തി. എഎപി നേതാവ് മനീഷ് സിസോദിയയും കേജരിവാളിനൊപ്പം ഉണ്ടായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിയെ നേരിട്ട് ക്ഷണിക്കാനായിരുന്നു ഇരുവരും എത്തിയത്. എന്നാല്‍ ശനിയാഴ്ച്ച രാം ലീല മൈതാനിയില്‍ നടക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യമല്ലെന്നാണ് മോദി ഇരുവരെയും അറിയച്ചത്. അന്നേ ദിവസം മഹാരാഷ്ട്രയില്‍ ചില പരിപാടികളില്‍ പങ്കെടുക്കാന്‍ ഉള്ളതുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങിന് മോദിക്ക്‌ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണമെന്ന് സിസോദിയ പറഞ്ഞു.

പ്രധാനമന്ത്രിയുമായി 15 മിനിട്ടോളം കൂടിക്കാഴ്ച്ച നടത്തിയെന്നും വളരെ നല്ലൊരു സംഭാഷണമായിരുന്നു നടന്നതെന്നും സിസോദിയ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ഡല്‍ഹി പൂര്‍ണസംസ്ഥാനപദവി നല്‍കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ അനുഭാവപൂര്‍ണമായ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും സിസോദിയ പറഞ്ഞു. അരവിന്ദ് കേജരിവാളും മോദിയും ആദ്യമായാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.

This post was last modified on December 27, 2016 2:48 pm