X

ദേശീയ ഗെയിംസ്: രാജി തീരുമാനത്തില്‍ നിന്ന് കെ മുരളീധരൻ പിന്മാറി

ദേശീയ ഗെയിംസ് സംഘാടകസമിതിയുടെ നടപടികളിൽ പ്രതിഷേധിച്ച് ഗെയിംസ് അക്രഡിറ്റേഷൻ കമ്മറ്റി ചെയർമാൻ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് കെ.മുരളീധരൻ എംഎൽഎ പിന്മാറി. ഗെയിംസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ധൂർത്തിലും, സംഘാടനത്തിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ചാണ് മുരളീധരന്‍ രാജി വെക്കാന്‍ തീരുമാനിച്ചത്. ഇനി ചെയര്‍മാന്‍ സ്ഥാനം തികച്ചും സാങ്കേതികമായിരിക്കും. ഉദ്ഘാടന പരിപാടിയിലെ കുഴപ്പങ്ങള്‍ക്ക് കാരണം ലാലിസമാണ്. വീഴ്ച വരുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

പൊതുഖജനാവ് കൊള്ളയടിച്ചെന്ന് മുൻ കായികമന്ത്രിയും കോൺഗ്രസ് നേതാവുമായ പന്തളം സുധാകരനും പ്രതികരിച്ചു. സംഘാടകസമിതി ഇതിന് ഉത്തരം പറയണം. ഇതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് ഒഴിഞ്ഞ് നിൽക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കണമെന്നും പന്തളം സുധാകരൻ ആവശ്യപ്പെട്ടു.

This post was last modified on December 27, 2016 2:42 pm