X

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും കോടതിയില്‍ ഹാജരാകണം

അഴിമുഖം പ്രതിനിധി

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിചാരണ നടക്കുന്ന ദല്‍ഹിയിലെ കോടതിയില്‍ ഹാജരാകണം. ഇരുവരോടും ഹാജരാകണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. എന്നാല്‍ നാളെത്തന്നെ ഈ വിധിയേയും ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗാന്ധിമാര്‍ക്കു വേണ്ടി ഹാജരാകുന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംങ്വി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ കോടതിയില്‍ ഹാജരാകേണ്ടി വരുന്നത് പ്രതിപക്ഷത്തിന്റെ ആക്രമണത്തിന്റെ മുനയൊടിക്കുമെന്ന് നേതാക്കള്‍ ഭയപ്പെടുന്നതിനാല്‍ കോടതിയില്‍ ഹാജരാകേണ്ട അവസ്ഥ ഒഴിവാക്കി കിട്ടാന്‍ കോണ്‍ഗ്രസിന്റെ നിയമ വിഭാഗം കിണഞ്ഞു പരിശ്രമിക്കുകയാണ്. ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഈ കേസ് നല്‍കിയിരിക്കുന്നത്.

This post was last modified on December 27, 2016 3:25 pm