X

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും 19-ന് മുമ്പ് ഹാജരാകണം

അഴിമുഖം പ്രതിനിധി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡിസംബര്‍ 19-ന് മുമ്പ് ഹാജരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടും പട്യാല ഹൗസ് കോടതി നിര്‍ദ്ദേശിച്ചു. അതേസമയം വിഷയം പാര്‍ലമെന്റിനെ ശബ്ദമാനമയമാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ജിഎസ്ടി അടക്കമുള്ള നിയമനിര്‍മ്മാണങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഇരുവരും കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സുപ്രീംകോടതിയ സമീപിക്കാനും ഒരുങ്ങുകയാണ്.

ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഈ കേസ് രാഷ്ട്രീയ പ്രേരിതം ആണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കരിവാരിത്തേച്ച് കാണിക്കുന്നതിന് ഭരണകക്ഷി ഒളിനിയമ യുദ്ധം നടത്തുകയാണ്. ഇത് രാഷ്ട്രീയ പകപോക്കലിന്റെ അങ്ങേയറ്റമാണെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി പറഞ്ഞു. അതേസമയം രാഷ്ട്രീയ പകപോക്കലാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍ തീരുമാനിക്കൂവെന്ന മറുപടിയാണ് സോണിയാ ഗാന്ധി നല്‍കിയത്. ഞാനെന്തിന് പേടിക്കണം. ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകളാണ്, സോണിയ പറഞ്ഞു.

നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് പാര്‍ട്ടി കേസ് നടത്തുമെന്ന് സിംഗ്വി പറഞ്ഞു.

This post was last modified on December 27, 2016 3:25 pm