X

എകെ ശശീന്ദ്രന്‍ എന്‍സിപിയുടെ മന്ത്രി ; തീരുമാനം കേന്ദ്രനേതൃത്വത്തിന്‍േറത്

അഴിമുഖം പ്രതിനിധി

എകെ ശശീന്ദ്രനെ എന്‍സിപിയുടെ മന്ത്രിയായി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വം ആണ് തീരുമാനം എടുത്തതെന്നും, പാര്‍ട്ടിയില്‍ മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കമില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തോമസ്‌ ചാണ്ടി എംഎല്‍എ മന്ത്രിസ്ഥാനത്തിനു വേണ്ടി അവകാശ വാദം ഉന്നയിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ തര്‍ക്കമൊന്നും ഇല്ല എന്ന് വ്യക്തമാക്കി ഉഴവൂര്‍ വിജയന്‍ രംഗത്തെത്തിയത്.  നിയുക്ത എല്‍ഡിഎഫ് മന്ത്രിസഭയില്‍ എന്‍സിപിയുടെ മന്ത്രിക്ക് കാലപരിധി നിശ്ചയിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എന്‍സിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ തന്നെ വ്യക്തമാക്കിയിരുന്നു. എകെ ശശീന്ദ്രനും തോമസ് ചാണ്ടിയുമാണ് എന്‍സിപിയില്‍ നിന്നുള്ള എംഎല്‍എമാര്‍.

 

This post was last modified on December 27, 2016 4:07 pm