X

കോഴ വാഗ്ദാനം ; നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസ് ഒഴിയുന്നതായി ജഡ്ജി

അഴിമുഖം പ്രതിനിധി

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിഭാഗത്തുള്ളവര്‍ കൈക്കൂലി വാഗ്ദാനം നല്‍കിയതായി ജസ്റ്റിസ് കെടി ശങ്കരന്‍. 25ലക്ഷം രൂപ കൈക്കൂലി നല്‍കാം എന്നായിരുന്നു വാഗ്ദാനം എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇങ്ങിനെയൊരു നീക്കം  ഉണ്ടായതിനാല്‍ തുടര്‍ന്നുള്ള കേസ് നടപടികളില്‍ നിന്നും ഒഴിയുകയാണ് എന്നാണ് ജഡ്ജി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് കേസ് ഒഴിയുകയാണ് എന്ന് അദ്ദേഹം ഓപ്പണ്‍ കോര്‍ട്ടില്‍ അറിയിച്ചു.

പ്രധാന പ്രതി നൌഷാദിന് വേണ്ടിയാണ് കോഴ വാഗ്ദാനം. കരുതല്‍ തടങ്കല്‍ റദ്ദാക്കുന്നതിനാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ദുബായില്‍ നിന്നും നെടുമ്പാശെരിയിലേക്ക് പലതവണയായി 800കിലോയോളം സ്വര്‍ണ്ണം കടത്തിയെന്നുള്ളതാണ് കേസ്. പ്രതികളുടെ സ്വത്ത് മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ അടക്കം ആരംഭിക്കാനിരിക്കെയാണ് കോഴ വാഗ്ദാനം.

 

This post was last modified on December 27, 2016 4:12 pm