X

മാണി ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും കോഴ വാങ്ങിയെന്ന് ബിജു രമേശ്

കെ എം മാണി ധനമന്ത്രിയായിരുന്നപ്പോള്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും അഞ്ചു കോടി രൂപ കോഴ വാങ്ങിയതായി ബാര്‍ ഉടമ ബിജു രമേശ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ബിജു മാണിക്കെതിരായ പുതിയ ആരോപണം വെളിപ്പെടുത്തിയത്. ബജറ്റിന് മുമ്പാണ് മാണി നിര്‍മ്മാതാക്കളില്‍ നിന്നും കോഴ വാങ്ങിയതെന്ന് ബിജു വെളിപ്പെടുത്തി. തെളിവുകള്‍ അടങ്ങിയ സിഡി തന്റെ കൈവശം ഉണ്ടെന്നും ബിജു പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം നേതാവായ കെഎം മാണി ധനമന്ത്രിയായിരിക്കേ ബജറ്റ് വിറ്റുവെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നതാണ്. ബേക്കറി ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഫ്‌ളാറ്റ് നിര്‍മ്മാണം നഗരാസൂത്രണ വകുപ്പിന് കീഴിലാണെന്നും മാണിയുടെ വകുപ്പുകളില്‍പ്പെടുന്നത് അല്ലെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പ്രതികരിച്ചു.

This post was last modified on December 27, 2016 3:26 pm