X

ന്യൂയോര്‍ക്കില്‍ സ്ഫോടനം; 25 പേര്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി 

ന്യൂയോര്‍ക്ക് നഗരത്തിനടുത്ത് ശനിയാഴ്ച്ച രാത്രി നടന്ന സ്ഫോടനത്തില്‍ ഇരുപത്തഞ്ച് പേര്‍ക്ക് പരിക്ക് പറ്റി. ശനിയാഴ്ച്ച രാത്രി 8.30-ഓടെയാണ് സംഭവം നടന്നത്. മാന്‍ഹട്ടനിലെ വെസ്റ്റ് 23 സ്ട്രീറ്റില്‍ ആയിരുന്നു സ്ഫോടനം. സ്ഫോടനത്തിന് ശേഷം ജനങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്തു.

സ്ഫോടനകാരണം എന്താണെന്ന് രാത്രി വൈകിയും സ്ഥിരീകരിച്ചിട്ടില്ല എന്നാല്‍ ഗ്യാസ് സ്ഫോടനം ആണെന്നുള്ള നിഗമനങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നു. വേസ്റ്റ് ബിന്നില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു എന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറഞ്ഞത് 25 പേര്‍ക്കെങ്കിലും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആര്‍ക്കും ഗുരുതര പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല എന്ന് ന്യുയോര്‍ക്ക്‌ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു.

സ്ഫോടനം നടന്ന പ്രദേശം ജനത്തിരക്കേറിയതും വീടുകളും റെസ്റ്റോറന്റ്കളും ധാരാളമുള്ള പ്രദേശവുമാണ്. ആള്‍ത്തിരക്ക് കൂടുതല്‍ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം നടന്നത് എന്നും ന്യൂയോര്‍ക്ക് സിറ്റി കൌണ്‍സിലര്‍ കോറി ജോണ്‍സണ്‍ പറഞ്ഞു. 

 

This post was last modified on December 27, 2016 2:28 pm