X

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരായ വധേരയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധിയും/ വീഡിയോ

ലണ്ടനിലെ വസ്തുവകകള്‍ വാങ്ങിയതും മറ്റുമായ ഇടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളും കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം അനുസരിച്ചുള്ള മൊഴികള്‍ രേഖപ്പെടുത്തുകയുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ വ്യവസായി റോബര്‍ട്ട് വധേര ഹാജരായത് ഭാര്യ പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ വധേരയോടെ ഡല്‍ഹി കോടതി ആവശ്യപ്പെട്ടിരുന്നു. വാധേര ഉദ്യോഗസ്ഥരോടൊപ്പം അകത്തേക്കു പോയതിനുശേഷം പ്രിയങ്ക മടങ്ങിപ്പോയി.

ഫെബ്രുവരി 16 വരെയാണ് വധേരയ്ക്ക് ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരിക്കുന്നത്. ലണ്ടനിലെ വസ്തുവകകള്‍ വാങ്ങിയതും മറ്റുമായ ഇടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളും കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം അനുസരിച്ചുള്ള മൊഴികള്‍ രേഖപ്പെടുത്തുകയുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എഎന്‍ഐയുടെ വീഡിയോ

This post was last modified on February 6, 2019 6:53 pm

Related Post
Leave a Comment