കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി പാമ്പാട്ടികളുടെ കൊട്ടയില്‍നിന്ന് പാമ്പുകളെ കൈയ്യിലെടുക്കുന്നതും, മൂര്‍ഖന്‍ പാമ്പിനെ തലോടുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
സുപ്രിയ ഭരദ്വാജ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചെറിയൊരു പാമ്പിനെ ഭയമില്ലാതെ കൈയ്യിലെടുത്ത് പിടിച്ചിരിക്കുന്നതും, മറ്റൊന്നിനെ കൊട്ടയില്‍ വെക്കാന്‍ സഹായിക്കുന്നതുമായ രംഗങ്ങള്‍ വീഡിയോയില്‍ കാണാം. ചുറ്റും കൂടിനിന്നവര്‍ അത്ഭുതത്തോടെയാണ് ഇത് കണ്ടുനിന്നത്.
Leave a Comment