X

മന്ത്രി എകെ ബാലന്റെ ഭാര്യ ആര്‍ദ്രം മിഷന്റെ സംസ്ഥാന കണ്‍സള്‍ട്ടന്‍റ്

മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയിരുന്നു

മന്ത്രി എകെ ബാലന്റെ ഭാര്യയും മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുമായ ഡോ. പികെ ജമീലയെ ആര്‍ദ്രം മിഷന്റെ സംസ്ഥാന കണ്‍സള്‍ട്ടന്‍റായി നിയമിച്ചു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാണ് പികെ ജമീലയെ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ഒറ്റപ്പാലം പികെ ദാസ് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സൂപ്രണ്ടായി ജോലി ചെയ്യുകയായിരുന്നു ജമീല. ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതോടെ ജമീല പികെ ദാസ് കോളേജില്‍ നിന്നും അവധിയില്‍ പ്രവേശിക്കുകയായിരുന്നു. നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ കീഴിലുള്ള മെഡിക്കല്‍ കോളേജാണ് ഇത്.

ആരോഗ്യ മേഖലയില്‍ സമഗ്ര പരിഷ്ക്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ആര്‍ദ്രം. ഗവണ്‍മെന്‍റ് ആശുപത്രികള്‍ റോഗീ സൌഹൃദവും പ്രവര്‍ത്തനം കാര്യക്ഷമവും ആക്കുകയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

This post was last modified on May 18, 2017 7:33 am