X

ബൈജു കൊട്ടാരക്കരയുടെ മക്കളെ പുറത്താക്കി വീട്ടു പൂട്ടിയ നടപടി; ഫെഡറല്‍ ബാങ്കിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

ബൈജു കൊട്ടാരക്കരയും മകളും സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ചലച്ചിത്ര സംവിധായകനും മാക്ട ജനറല്‍ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും മകളേയും വീട്ടില്‍ നിന്നു ഇറക്കിവിട്ട ഫെഡറല്‍ ബാങ്ക് നടപടിയില്‍ ബാങ്ക് മാനേജരെ വിളിച്ചു വരുത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ബൈജു കൊട്ടാരക്കരയും മകളും സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

കഴിഞ്ഞ ഏപ്രില്‍ 26 ന് ഫെഡറല്‍ ബാങ്ക് വാരപ്പുഴ ബാങ്ക് മാനേജരും ജീവനക്കാരും ചേര്‍ന്ന് വാരാപ്പുഴയിലുള്ള വീട് മറ്റൊരു പൂട്ടിട്ട് പൂട്ടി എന്നാണ് പരാതി. കുട്ടികള്‍ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഏപ്രില്‍ 29നു വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ബാങ്ക് നിയോഗിച്ച കാവല്‍ക്കാരന്‍ വീട് ജപ്തി ചെയ്ത വിവരം കുട്ടികളെ അറിയിക്കുകയായിരുന്നു.

ഫെഡറല്‍ ബാങ്ക് വരാപ്പുഴ ബാങ്ക് മാനേജരോട് ഈ മാസം 26 ന് ആലുവ ഗസ്റ്റ് ഹൌസിലെ ക്യാമ്പ് കോടതിയില്‍ ഹാജരാകാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

This post was last modified on May 11, 2017 12:01 pm