ലഘുഭക്ഷണ പദാര്‍ത്ഥങ്ങള്‍ തീയറ്ററിനകത്തേയ്ക്ക് കടത്തുന്നത് തടയാനായി സിനിമ കാണാന്‍ വരുന്നവരുടെ ബാഗ് തുറന്ന് പരിശോധിക്കുന്നതായുള്ള പരാതിയില്‍ തിരുവനന്തപുരം എസ് പി ഐ കൃപ തീയറ്ററിലെ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സിനിമ കാണാനെത്തിയ കുടുംബത്തിന്റെ ബാഗ് തുറന്നു പരിശോധിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണ് തിയേറ്റര്‍ ജീവനക്കാര്‍ക്കെതിരായ പരാതി.
കൃപ തിയേറ്ററില്‍ കഴിഞ്ഞ 26നാണ് പരാതിക്കിടയാക്കിയ സംഭവം. നഗരസഭാ സെക്രട്ടറിയും കന്റോണ്‍മെന്റ് പൊലീസും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
കുടുംബത്തിന്റെ ബാഗില്‍ പോപ് കോണ്‍ കണ്ടതോടെ അതുമായി തിയേറ്ററില്‍ കയറാനാകില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ പോപ്കോണ്‍ കളഞ്ഞ് എത്തിയപ്പോള്‍ വീണ്ടും ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അപമാനിക്കുകയായിരുന്നു എന്ന് കുടുംബം പരാതിപ്പെടുന്നു. ലഘുഭക്ഷണത്തിന് അമിതവിലയാണ് തിയേറ്ററുകളില്‍ ഈടാക്കുന്നതെന്നും ഇതിനെതിരെ നടപടി വേണമെന്നും രാഗം റഹിം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. തീയറ്റില്‍ വരുന്നവരുടെ ബാഗ് പരിശോധിക്കുന്നവരുടെ ബാഗ് പരിശോധിക്കാനോ ലഘുഭക്ഷണമോ വെള്ളമോ പുറത്തുനിന്ന് കൊണ്ടുവരുന്നത് തടയാനോ തീയറ്റര്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
This post was last modified on November 10, 2018 6:04 pm
Leave a Comment