X

അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരത്തിനിടെ മോഷണം, ബിജെപി എംപിയടക്കം 11 പേരുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു

കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ വ്യാപകമായി മോഷണം അരങ്ങേറിയ‌തായി പരാതി. ബിജെപി എംപി അടക്കം 11 പേർക്ക് തങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. നിഗംബോധഘട്ടിൽ നടന്ന സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം.

പതംഞ്ജലി വക്താവ് എസ് കെ തിജ്രാവാലയാണ് പരാതി ഉന്നയിച്ചത്. ഞായറാഴ്ച വൈകീട്ട് നടന്ന അരുൺ ജെയ്റ്റിലിയുടെ സംസ്കാര ചടങ്ങിനിടെ ബിജെപി എംപി ബാബുൽ സുപ്രിയോ ഉൾപ്പെടെ 11 പേർക്ക് തങ്ങളുടെ ഫോണുകൾ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്.

‘നമ്മൾ എല്ലാവരും അരുൺ ജെയ്റ്റിലിക്ക് അന്ത്യോപചാരം അർപ്പിക്കുകയായിരുന്നു, എന്നാൽ ഈ ഫോട്ടോയെടുത്ത ഫോൺ ആ ചടങ്ങിനിടെ എന്നോട് അവസാന ഗുഡ് ബൈ പറഞ്ഞു’ എന്നായിരുന്നു പ‍തംഞ്ജലി വക്താവിന്റെ പ്രതികരണം. ട്വിറ്ററിലായിരുന്നു പതംഞ്ജലി വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി പോലീസ് എന്നിവരെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു. എന്നാൽ നിലവിൽ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് കാശ്മീരി ഗേറ്റ് പോലീസ് പ്രതികരിച്ചു.

Read More- 65 പോലീസുകാരുടെ ആത്മഹത്യ എത്രയോ നിസാരം, നിങ്ങള്‍ ഹൃദയസ്തംഭന മരണങ്ങളുടെ കണക്കെടുക്കൂ, വിവാഹ മോചനങ്ങളുടെയും; കേരള പോലീസിനുള്ളിലെ ‘ഇന്‍സ്റ്റിറ്റ്യൂഷന്‍ കൊലകള്‍’

 

 

This post was last modified on August 27, 2019 7:08 am