X

തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത 14 പേര്‍ ഐഎസ്‌ സെല്ലിനായി ഫണ്ട് സമാഹരിച്ചതായി എന്‍ഐഎ

യെമനിലെ ഭീകര സംഘടന അന്‍സാറുള്ളയുമായും ഇവര്‍ക്ക് ബന്ധമുണ്ട്. വഹാദാത് ഇ ഇസ്ലാം, ജമാ വഹാദത് ഇ ഇസ്ലാം അല്‍ ജിഹാദിയെ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂണിറ്റ് എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത 14 പേര്‍ രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് സെല്‍ രൂപീകരിക്കാന്‍ ദുബായില്‍ നിന്ന് പണം സമാഹരിച്ചതായി എന്‍ഐഎ. അല്‍ ക്വയ്ദയേയും ഇവര്‍ പിന്തുണയ്ക്കുന്നു. യെമനിലെ ഭീകര സംഘടന അന്‍സാറുള്ളയുമായും ഇവര്‍ക്ക് ബന്ധമുണ്ട്. വഹാദാത് ഇ ഇസ്ലാം, ജമാ വഹാദത് ഇ ഇസ്ലാം അല്‍ ജിഹാദിയെ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂണിറ്റ് എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലേയ്ക്ക് നാടുകടത്തുന്നതിന് ആറ് മാസം മുമ്പ് ഇവരെ യുഎഇ ജയിലിലടച്ചിരുന്നു.

തിങ്കളാഴ്ചയാണ് ഇവരെ ചെന്നൈയിലെത്തിച്ചത്. ജൂലായ് 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പലരും മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. യുഎഇില്‍ സ്ഥിരതാമസമാക്കിയവര്‍. ഒരാള്‍ 32 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നു. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ഇവര്‍ ഫണ്ട് സമാഹരിച്ചതായാണ് എന്‍ഐഎ പറയുന്നത്.

ഇവരെ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാഗപട്ടണത്ത് നിന്ന് ഹാരിഷ് മുഹമ്മദ്, ഹസന്‍ അലി എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഹസന്‍ അലി റിക്രൂട്ടിംഗ് ഏജന്റ് ആണ് എന്ന് എന്‍ഐഎ പറയുന്നു. സ്‌ഫോടക വസ്തുക്കളും വിഷപദാര്‍ത്ഥങ്ങളുമടക്കം ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഹസന്‍ അലി ആഹ്വാനം ചെയ്യുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന സ്‌ഫോടനപരമ്പരയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ എന്‍ഐഎ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

This post was last modified on July 17, 2019 2:43 pm