X

പൂച്ചക്ക് പിറകെ ഓടിയ രണ്ടര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കിണറിന്റെ കൈവരിക്ക് ഉയരക്കുറവുള്ളതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.  

പൂച്ചക്ക് പിറകെ ഓടിയ രണ്ടര വയസ്സുകാരന്‍ കിണറ്റിൽ വീണ് മരിച്ചു. മണ്ണൂർ വലിയ​കിഴക്കേ​വീട്ടിൽ സുജേഷ്-​നിഷ ദമ്പതികളുടെ മകൻ ദേവനുഷ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ തൃശൂർ ചേർപ്പിലെ പെരിമ്പിള്ളിശ്ശേരി കൊരമ്പത്ത് ബന്ധു​വീട്ടിലാണ് സംഭവം. വീട്ടിനുള്ളിൽ കളിക്കുകയായിരുന്ന കുട്ടികളിൽ ഒരാൾ പൂച്ചയെ കണ്ടതോടെ പിറകെ ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെയാണ് വീടിന് സമീപത്തെ കിണറ്റിൽ കുട്ടി വീണതെന്നാണ് വിവരം. കിണറിന്റെ കൈവരിക്ക് ഉയരക്കുറവുള്ളതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.

ദേവനുഷിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ പിന്നീട് കിണറ്റിൽ കണ്ടെത്തുകയായിരുന്നു. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി കുട്ടിലെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബംഗളൂരുവിൽ സ്ഥിരതാമസക്കാരായ സുജേഷ്-​നിഷ ദമ്പതികൾ. നാലുദിവസം മുൻപ് മാത്രമാണ് ദേവനുഷ് ചേർപ്പിലെ ബന്ധുവീട്ടിൽ അമ്മൂമ്മയ്ക്കടുത്ത് എത്തിയത്. സംഭവ​സമയത്തും പിതാവും മാതാവും ബംഗളൂരുവിലായിരുന്നു. ഇവർ നാട്ടിലെത്തിയതിന് പിറകെ മൃതദേഹം പത്തിരിപ്പാല മണ്ണൂരിലെ വീട്ടുവളപ്പിൽ എത്തിച്ച് സംസ്കരിച്ചു.

Related Post
Leave a Comment