X

മുൻ ജഡ്ജി, അഭിഭാഷകനായ കോർപ്പറേറ്റ് മധ്യസ്ഥൻ, ആത്മീയ നേതാവ്; സുപ്രീം കോടതി നിയോഗിച്ച അയോധ്യ സമിതി അംഗങ്ങളെ അറിയാം

രണ്ട് നാലാഴ്ചയ്ക്കകം ചർച്ചകൾ ആരംഭിക്കണമെന്നും എട്ടഴ്ചയ്ക്കകം പൂർ‌ത്തീകരിക്കുകയും വേണമെന്നുമാണ് കോടതി നിർദേശം.

പതിറ്റാണ്ടുകളായി തുടരുന്ന അയോധ്യയിലെ ഭുമിത്തർക്കം പരിഹരിക്കാൻ  മുന്നംഗം സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. മുൻ സുപ്രീം കോടതി ജഡ്ജി ഖലീഫുള്ള, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവർക്ക് പുറമെ  ആർട്ട് ഓഫ് ലിവിങ്ങ് മേധാവി ശ്രീ ശ്രീ രവിശങ്കർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.   രണ്ട് നാലാഴ്ചയ്ക്കകം ചർച്ചകൾ ആരംഭിക്കണമെന്നും എട്ടഴ്ചയ്ക്കകം പൂർ‌ത്തീകരിക്കുകയും വേണമെന്നുമാണ് കോടതി നിർദേശം. ഉത്തർപ്രദേശിലെ ഫൈസാബാദില്‍ ആരംഭിക്കുന്ന ചർച്ചകൾക്ക് മുൻ സുപ്രീം കോടതി ജസ്റ്റിസ് ഖലിഫുള്ളയാണ് നേതൃത്വം നൽകുക.

മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കേസിലെ കക്ഷികളോട് ആളുകളെ പേര് നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ജസ്റ്റിസ് ദീപക് മിശ്ര, കുര്യന്‍ ജോസഫ് തുടങ്ങിയവരുടെയെല്ലാം പേരുകള്‍ ഉയരുകയും ചെയ്തു. എന്നാൽ എന്നാല്‍ ഇതിനു പുറത്തു നിന്നുള്ളവരുടെ പേരുകളാണ് ഇപ്പോള്‍ മധ്യസ്ഥ ചര്‍ച്ചക്കായി സുപ്രീംകോടതി പരിഗണിച്ചതെന്നാണ് വിവരം. വാജ്പേയ് സര്‍ക്കാരിന്റെ കാലത്തും അയോധ്യക്കേസ് കോടതിക്ക് പുറത്ത് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കാഞ്ചിമഠാധിപതിയാണ് അന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ്യം വഹിച്ചത്. എന്നാല്‍ കക്ഷികളില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും ചര്‍ച്ചകള്‍ തര്‍ക്കത്തിലേക്ക് വഴി മാറുകയും ചെയ്തതോടെ ആ നീക്കം പരാജയപ്പെടുകയായിരുന്നു.

ജസ്റ്റിസ് ഖലിഫുള്ള

2012 ഏപ്രിൽ 2 മുതല്‍ 2016 ജൂലായ് 22 വരെ സുപ്രീം കോടതിയിൽ ജഡ്ജിയായിരുന്നു ജ. ഫക്കീർ മുഹമ്മദ് ഇബ്രാഹീം ഖലീഫുള്ള എന്നാണ് ജസ്റ്റിസ് ഖലിഫുള്ള. ജമ്മു കശ്മീർ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് സ്ഥാനവും വഹിച്ചിട്ടുണ്ട്. തമിഴ്നാട് ശിവഗംഗയ് ജില്ലയിലെ കാരക്കുടി സ്വദേശിയായ ജ. ഖലീഫുള്ള 1975 ലാണ് അഭിഭാഷകനായി നിയമ രംഗത്തേക്ക് കടന്നുവരുന്നത്. ടി എസ് ഗോപാലൻ ആന്റ് കോയിൽ ലേബർ ലോയിലായിരുന്നു പ്രാക്റ്റിസ്. 2000 മാർച്ച് 2 നാണ് അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിക്കപ്പെടുന്നത്.

ശ്രീറാം പഞ്ചു

മുതിർന്ന അഭിഭാഷകൻ എന്ന നിലയിലും മികച്ച മധ്യസ്ഥൻ എന്നും പേരുകേട്ട വ്യക്തിയാൻ അഡ്വ. ശ്രീറാം പഞ്ചു. ദി മീഡിയേഷൻ ചേംബർ എന്നപേരിൽ സ്ഥാപനവും അദ്ദേഹം നടത്തുന്നുണ്ട്. അസോസിയേഷൻ ഓഫ് ഇന്ത്യൻ മീഡിയേറ്റേഴ്സിന്റെ പ്രസിഡന്റും, ഇന്റർ നാഷൻനൽ‌ മീഡിയേഷൻ ഇൻസ്റ്റിട്യൂട്ട് ഡയറക്ടരും കൂടിയാണ് അദ്ദേഹം. രാജ്യത്തെ കോർപ്പറേറ്റ് കമ്പനികൾ തമ്മിലുള്ള വ്യാപാര തർക്കങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള വ്യക്തികൂടിയാണ് അഡ്വ. ശ്രീറാം പഞ്ചു. അസം- നാഗാലാന്റ് സംസ്ഥാനങ്ങൾ തമ്മിൽ നിലനിന്നിരുന്ന 500 ചതുരശ്ര കിലോമീറ്റർ വരുന്ന ഭൂമി അവകാശത്തർക്കത്തിൽ നേരത്തെയും സുപ്രീം കോടതി പഞ്ചുവിനെ മധ്യസ്ഥാനായി നിയോഗിച്ചിരിരുന്നു.

ശ്രീ ശ്രീ രവിശങ്കർ
ജീവനകല എന്ന യോഗാഭ്യാസരീതിയുടെ ആചാര്യനുനായാണ് ശ്രീ ശ്രീ രവിശങ്കർ അറിയപ്പെട്ടിരുന്നത്. വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും, സമൂഹത്തിലെ അക്രമം, രോഗം. തിന്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന അന്തർദ്ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ്‌‌ ഇദ്ദേഹം. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹ്യൂമൺ വാല്യൂസ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പിന്നിലും രവിശങ്കർ പ്രവർത്തിക്കുന്നു. തമിഴ്‌നാട്ടിലെ പാപനാശം എന്ന സ്ഥലത്ത് 1956 മെയ് 13-ന്‌ വെങ്കടരത്നം, വിശാലാക്ഷി ദമ്പതികളുടെ മകനായാണ് രവി ശങ്കറിന്റെ ജനനം. 1990കളിൽ പ്രശസ്ത സിത്താറിസ്റ്റ് ആയ രവിശങ്കറിനെ കണ്ടതിനുശേഷം മാണ് രവിശങ്കർ തന്റെ പേരിന് മുന്നിൽ ശ്രീ ശ്രീ എന്നു ചേർക്കുന്നത്. സിത്താറിസ്റ്റ് രവിശങ്കർ തന്റെ പ്രശസ്തി അപഹരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു നടപടി.

അയോധ്യ ഭുമിത്തർക്കകേസില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാമെന്ന് നേരത്തെയും രവിശങ്കർ അറിയിച്ചിരുന്നു. എന്നാൽ മുസ്ലീം സംഘടനകൾ ഇക്കാര്യം തള്ളുകയായിരുന്നു. വിഷയത്തിൽ നേരത്തെ രവിശങ്കർ ന‍ടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു. അയോദ്ധ്യപ്രശ്നത്തിൽ മുസ്ലീം സമുദായം അവരുടെ അവകാശം ഉപേക്ഷിച്ച് മാതൃക കാണിക്കണമെന്നായിരുന്നും അദ്ദേഹത്തിന്റെ നിലപാട്. ഇല്ലെങ്കിൽ ഇന്ത്യയിൽ സിറിയയിലെന്നപോലെ ഒരു ആഭ്യന്തരയുദ്ധമുണ്ടായേക്കാമെന്ന് രവിശങ്കർ പറഞ്ഞിരുന്നത്. പ്രസ്താവനയ്ക്കെതിരെ പോലിസ് രവിശങ്കറിനെതിരെ കേസെടുക്കുകയും ചെയ്തിരിന്നു.

 

This post was last modified on March 8, 2019 12:26 pm