X

ഐഎസ് ബന്ധം: കോയമ്പത്തൂരിൽ മൂന്നുപേര്‍കൂടി പിടിയിൽ, നഗരത്തിൽ നിരോധനാജ്ഞ

ഉക്കടം, കരിമ്പുകടൈ, വിൻസന്റ് റോഡ് എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച പുലർച്ചെ പോലീസ് പരിശോധന

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി  ബന്ധപ്പെട്ട് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഒരു സംഘം പ്രവർത്തിക്കുന്നെന്ന റിപ്പോർട്ടുകളെ തുടർന്ന് പരിശോധനകൾ തുടരുന്നു. കഴി‍ഞ്ഞ ദിവസം നടന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) റെയ്ഡിനു പിന്നാലെ കോയമ്പത്തൂരിൽ പോലീസിന്റെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തിലും പരിശോധന നടന്നു.

വ്യാഴാഴ്ചയും തുടർന്ന പരിശോധനയിൽ കഴിഞ്ഞ ദിവസം പിടിയിലായ ആറുപേർക്ക് പുറമേ മുന്നു പേർ കൂടി പിടിയിലായതായി റിപ്പോർട്ട്. ഇവരിൽ നിന്നും സംശയാസ്പദമായ വസ്ഥുക്കൾ കണ്ടെടുത്തതിനെ തുടർന്നാണ് നടപടിയെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
ഉക്കടം, കരിമ്പുകടൈ, വിൻസന്റ് റോഡ് എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച പുലർച്ചെ പോലീസ് പരിശോധന. എൻ.ഐ.എ. റെയ്ഡിനുപിന്നാലെയാണ് കോയമ്പത്തൂരിൽ പോലീസിന്റെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തിലും പരിശോധന.

അതേസമയം, ജൂൺ 26 വരെ കോയമ്പത്തൂർ നഗരത്തിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടുന്നതും ജാഥകളും പ്രതിഷേധപ്രകടനങ്ങളും നിരാഹാരസമരങ്ങളും നിരോധിച്ചിട്ടുണ്ട്. ലഘുലേഖകൾ വിതരണംചെയ്യുന്നതും പോസ്റ്റർ പതിക്കുന്നതും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും തടഞ്ഞു. കോയമ്പത്തൂർ സിറ്റി പോലീസ് കമ്മിഷണർ സുമിത് ശരൺ ആണ് ഉത്തരവിറക്കിയത്.
നിയന്ത്രണത്തിൽ ഇളവുവേണ്ടവർ അഞ്ചുദിവസംമുമ്പ് പോലീസിന് അപേക്ഷ നൽകണം. അംഗീകൃത ആരാധനാലയങ്ങൾക്കും വിവാഹം, ശവസംസ്കാരം, മതപരമായ മറ്റു ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. എന്നാൽ നിരോധനാജ്ഞയ്ക്ക് ഐഎസ് റെയ്ഡുകളുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എൻ.ഐ.എ. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എന്‍ഐഎ റെയ്ഡിന് പിന്നാലെ എൻ.ഐ.എ. കേസെടുത്ത മറ്റ് അഞ്ച് പേർ ഇന്നലെ എൻഐഎക്ക് മുന്നിൽ ഹാജറായി.
ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള (38), ഷാഹിൻ ഷാ (28), പോത്തന്നൂർ തിരുമറൈ നഗറിലെ അക്രം സിന്ധ (26), കുനിയമുത്തൂരിലെ എം. അബൂബക്കർ (29), ഉമ്മർ നഗറിലെ സദ്ദാം ഹുസൈൻ (26) എന്നിവരാണ് വ്യാഴാഴ്ച കൊച്ചിയിൽ എൻ.ഐ.എ. ഉദ്യോഗസ്ഥർക്കുമുമ്പാകെ ഹാജരായത്.

എറണാകുളം സെന്‍ട്രല്‍ സി ഐ നവാസിന്റെ തിരോധനത്തിനു പിന്നില്‍ ‘ആല്‍ഫ 2’ വയര്‍ലസ് സെറ്റിലൂടെ നടത്തിയ പരസ്യ ശകാരം?

 

 

This post was last modified on June 14, 2019 11:42 am