X

കമലതൾ മുത്തശ്ശിക്ക് ഇനി ഗ്യാസ് അടുപ്പിൽ പാചകം ചെയ്ത് ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കാം, ഗ്രൈൻ്ററിൽ അരയ്ക്കാം, സഹായവുമായി ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുളളവർ

ഇഡ്ഡലി ഉണ്ടാക്കുന്നതിനായുള്ള മാവ് മുത്തശ്ശി ഇപ്പോഴും കൈകൊണ്ട് ആട്ടുകല്ലിൽ അരച്ചെടക്കുകയാണ്.

മൂന്ന് പതിറ്റാണ്ടായി ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കോയമ്പത്തൂരിന്റെ സ്വന്തം ‘ഇഡ്ഡലി പാട്ടിക്ക്’- കമലതള്‍ മുത്തശ്ശിക്ക്- ഇപ്പോൾ സഹായങ്ങളുടെ പ്രവാഹമാണ്. ഇവരെക്കുറിച്ചുള്ള വിഡീയോ വൈറലായതോടെയാണ് ഇവരെ തേടി സഹായം പ്രവഹിക്കാന്‍ തുടങ്ങിയത്. ഇവരെക്കുറിച്ച് കഴിഞ്ഞ ദിവസം ഓൺ ലൈൻ മീഡിയ സ്ഥാപനമായ ദി ന്യൂസ് മിനിറ്റാണ് വിഡിയോ ചെയ്തത്.  ഇത് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ മുത്തശ്ശിക്കുള്ള സഹായം പ്രവഹിക്കാന്‍ തുടങ്ങി.

കാലങ്ങളായി ഒരു രൂപയ്ക്ക് ഇ‍ഡ്ഡലി വിൽക്കുന്ന വടിവേലമ്പാളയത്തിലെ ഈ എൺപതുകാരിയുടെ ബിസിനസ്സില്‍ പണം  നിക്ഷേപിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് ആനന്ദ് മഹിന്ദ്ര ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.  കമലാതളിന്‍റെ കഥ ട്വീറ്റ് ചെയ്താണ് അവരുടെ ബിസിനസിൽ നിക്ഷേപിക്കാനുള്ള ആഗ്രഹം  ആനന്ദ് മഹിന്ദ്ര വ്യക്തമാക്കിയത്.

ഇഡ്ഡലി ഉണ്ടാക്കുന്നതിനായുള്ള മാവ് മുത്തശ്ശി ഇപ്പോഴും ആട്ടുകല്ലിൽ അരച്ചെടക്കുകയാണ്. ഇഡ്ഡലി മാവ് മാത്രമല്ല, ഇഡ്ഡലി പൊടിയും സ്വന്തം കൈകൊണ്ട് ഉണ്ടാക്കുന്നു. ഇപ്പോഴും വിറകുകൊണ്ടുള്ള അടുപ്പാണ് ഉപയോഗിക്കുന്നത്.  ഒരു എൽ പി ജി സ്റ്റൗ വാങ്ങി അവരുടെ ബിസിനസിൽ സഹായിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

മുത്തശ്ശിക്ക് ഹിന്ദുസ്ഥാൻ പെട്രോളിയവും ഇന്ത്യൻ ഓയിലും ചേർന്ന് കമലത്തലിന് ഒരു ഗ്യാസ് സ്റ്റൗ നൽകി. സാധാരണ ഗ്യാസ് സ്റ്റൗകളെക്കാൾ വലുതാണ് ഇത്. കൂടാതെ മൂന്ന് ഗ്യാസ് സിലിണ്ടറുകളും ഒരു ഗ്രൈൻഡറും ഇവര്‍ സമ്മാനിച്ചു. കമലാദളിന്‍റെ പേരക്കുട്ടിയുടെ ഭാര്യ ആരതിയാണ് അടുക്കളയിലും മറ്റും ഇവരെ സഹായിക്കാറുള്ളത്.

ഞങ്ങളുടെ കൈവശമുള്ള അരക്കൽ വളരെ പഴയതായതിനാൽ കൈകൊണ്ടായിരുന്നു മുത്തശ്ശി പൊടിച്ചിരുന്നത്. ഇപ്പോൾ പുതിയ ഉപകരണം ലഭിച്ചതിൽ ഞങ്ങൾക്ക് കാര്യങ്ങൾ ചെയ്യാൻ എളുപ്പമായി. ആരതി പറയുന്നു.

കമലാതളിന്‍റെ ഉത്സാഹത്തെയും പ്രതിബദ്ധതയെയും ആദരിക്കാനും  അവർക്ക് എൽ പി ജി കണക്ഷൻ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിൽ കുറിച്ചു. ഇവര്‍ക്ക് ബിപിസിഎല്‍ കോയമ്പത്തൂര്‍ ഭാരത് ഗ്യാസ് കണക്ഷന്‍ നല്‍കി.

താൻ വാർത്തകളിൽ നിറയുന്നതൊന്നും പരിഗണിക്കാത്ത തൻ്റെ പക്കൽ ആഹാരത്തിനെത്തുന്നവർക്കായുള്ള പാചകത്തിൻ്റെ തിരക്കിലാണ് കമലാതാൾ.

Read More :‘മുസ്ലീം സംഘടനയ്ക്ക് വേണ്ടി ഹാജരാകുന്നതിനാല്‍ നിരന്തര ഭീഷണി, ജഡ്ജിമാര്‍ എന്തെങ്കിലും പറയണം’; സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍

This post was last modified on September 15, 2019 11:31 am