X

‘മരിച്ചവർ‌ക്കെല്ലാം സ്മാരകം ആവശ്യമുണ്ടോ’; മഹാരാജാസിലെ അഭിമന്യു സ്മാരക നിർമാണത്തെ വിമർശിച്ച് കോടതി

കോളജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ ഗവേണിങ് കൗണ്‍സിലിന് അനുവാദം നല്‍കാന്‍ കഴിയുമോ എന്നും ഹൈക്കോടതി ചോദിച്ചു.

മഹരാജാസ് കോളേജിനകത്ത് അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ച ശേഷമാണ് 70 കുട്ടികൾ അനുമതിക്കായി കോളേജ് ഗവേണിംഗ് കൗൺസിലിനെ സമീപിച്ചതെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്മാരകം അനധികൃതമാണെന്ന് പറയേണ്ടിവരുമെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മഹാരാജാസ് കോളജില്‍ അഭിമന്യു സ്മാരകം നിര്‍മ്മിച്ച സംഭവത്തില്‍ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സർക്കാർ‌ ഇക്കാര്യം കോടതിയെ അറിയിച്ചത്. ക്യാംപസിനുള്ളില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോ എന്ന് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു.

അതേസമയം, കോളജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ ഗവേണിങ് കൗണ്‍സിലിന് അനുവാദം നല്‍കാന്‍ കഴിയുമോ എന്നും ഹൈക്കോടതി ചോദിക്കുന്നു. മരിച്ചുപോയവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് തിരുത്തേണ്ടതാണ്. പൊതുസ്ഥലത്തെ ഇത്തരം സ്മാരക നിർമ്മാണം സർക്കാരിന്റെ നയമാണോ എന്ന് ചോദ്യമുന്നയിച്ച കോടതി അനധികൃതമായി സ്മാരകം പണിതതിന് ശേഷം അതിനെ സാധൂകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല. ധാരാസിങ്ങിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് നാളെ ആരെങ്കിലും പറഞ്ഞാല്‍ അതും ചെയ്യുമോ വിമർശിച്ചു.

മരിച്ചുപോയവരുടെയെല്ലാം സ്മാരകം വേണമെന്ന നിലപാട് അപകടകരമാണ്. വിഷത്തിൽ പ്രിൻസിപ്പാൾ, ഗവേണിംഗ് കൗൺസിൽ, കോളേജ്, പോലീസ് മേധാവി എന്നിവർ അടുത്ത മാസം ഒമ്പതിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് 12ന് വീണ്ടും പരിഗണിക്കും.

വിവരാവകാശപ്രവർത്തകന്റെ കൊലപാതകം: ബിജെപി മുൻ എംപി ദിനു സോളങ്കിക്ക് ജീവപര്യന്തം