X

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് പ്രകാശ് രാജ്

താരം സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരിക്കും മത്സരിക്കുകയെന്നും ട്വീറ്റിൽ പറയുന്നു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുമെന്ന് പ്രഖ്യാപിച്ച് പ്രശസ്ത തമിഴ് സിനിമ താരം പ്രകാശ് രാജ്. ആരാധകർക്ക് പുതുവർഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കമല്‍ഹാസനും രജനികാന്തിനും പിന്നാലെയാണ് തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജും രാഷ്ട്രീയത്തിലേക്കെത്തുന്നത്. എന്നാൽ പാർട്ടി രൂപീരിക്കില്ലെന്ന സൂചനകൾ നൽകുന്ന താരം സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരിക്കും മത്സരിക്കുകയെന്നും ട്വീറ്റിൽ പറയുന്നു.

‘ഏവര്‍ക്കും പുതുവത്സരാശംസകള്‍. പുതിയ തുടക്കം, കൂടുതല്‍ ഉത്തരവാദിത്തം. ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏതു മണ്ഡലമാണു തിരഞ്ഞെടുക്കുകയെന്നതു വരും ദിവസങ്ങളില്‍ അറിയിക്കും. പിന്തുണ വേണം’. പ്രകാശ് രാജ് തന്റെ ട്വീറ്റിൽ പറയുന്നു.

സംഘപരിവാർ വിരുദ്ധ നിലപാടുകളിലൂടെ അടുത്തിടെ വാർത്താ പ്രാധാന്യം നേടിയതിന് പിറകെയാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനം.  കടുത്ത വിമർശനങ്ങളായിരുന്നു സംഘപരിവാറിനും ബിജെപിക്കും എതിരെ അദ്ദേഹം ഉയർത്തിരുന്നത്. കേരളത്തിലെ ഇടത് സർക്കാറിനെയും നേതാക്കളെയും പിന്തുണച്ചും പ്രശംസിച്ചും സജീവമായിരുന്ന അദ്ദേഹം രൂക്ഷമായ വിമർശനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾ‌പ്പെടെയുള്ളവർക്കെതിരെ നടത്തിയിരുന്നത്.

This post was last modified on January 1, 2019 11:05 am

Related Post
Leave a Comment