X

അഭിമന്യു വധം: അന്വേഷണത്തില്‍ പാളിച്ചയെന്ന് എഐഎസ്എഫ്

കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടിക്കാനാവാത്തത് പോലീസിന്റെ വീഴ്ചയാണെന്നും എഐഎസ് ഫ് ജില്ലാ സെക്രട്ടറി അസ്‌ലഫ് ആരോപിച്ചു.

അഭിമന്യു വധക്കേസില്‍ പോലിസ് നടത്തുന്ന അന്വേഷണത്തില്‍ പാളിച്ചയെന്ന് എഐഎസ്എഫ്. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടിക്കാനാവാത്തത് പോലീസിന്റെ വീഴ്ചയാണെന്നും എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്‌ലഫ് ആരോപിച്ചു.

അന്വഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് ഗുരതമായ അലംഭാവമാണ് കാണിച്ചത്. സംഭവം നടന്നയുടന്‍ വിദ്യാര്‍ഥികള്‍ പിടിച്ചു നല്‍കിയ പ്രതികള്‍ മാത്രമാണ് ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇത് അന്വേഷണ സംഘത്തിന്റെ ജാഗ്രതക്കുറവിന് തെളിവാണ്. കേസില്‍ പ്രതികളായവരെയും, ഇവര്‍ക്ക് സഹായം ചെയ്തവരെയും കണ്ടെത്താനുള്ള നടപടികള്‍ ഉണ്ടാവണമെന്നും, പോലീസ് വിഴ്ചയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അസ്‌ലഫ് പറഞ്ഞു.
അഭിമന്യുവിനെ കുത്തിക്കൊന്നകേസില്‍ പോലീസിനെ വിമര്‍ശിച്ച് സൈമണ്‍ ബ്രിട്ടോ രംഗത്തെത്തിയതിന് പിറകെയാണ് ഭരണ കക്ഷിയായ സിപിഐയുടെ വിദ്യാര്‍ഥി സംഘടനയുടെ പ്രതികരണം.

അതേസമയം കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ പട്ടികയിലുള്ള ഒരാള്‍ തിരുവനന്തപുരത്ത് പിടിയിലായി. ആലുവ സ്വദേശി അനസിനെയാണ് വലിയ തുറ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹവാല സ്വര്‍ണം ത്ട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനസ് ഉള്‍പ്പെടെ അഞ്ചു പേരെ വലിയ തുറ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ലീഗ് തള്ളിപ്പറഞ്ഞാല്‍ എസ്ഡിപിഐ തിരിച്ചടിക്കും; ചെല്ലും ചെലവും കൊടുക്കുന്നതും ലീഗ്; അഭിമുഖം/പാലൊളി മുഹമ്മദ്‌ കുട്ടി

This post was last modified on July 14, 2018 10:38 am