വിഖ്യാത സിത്താര്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും അറിയപ്പെടുന്ന സിത്താര്‍ വാദകയുമായ അനോഷ്‌ക ശങ്കര്‍ ഗര്‍ഭപാത്രം നീക്കം ചെയ്തു. 38കാരിയായ അനോഷ്‌കയുടെ വയറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം രണ്ട് ശസ്ത്രക്രിയകളിലൂടെ 13 ട്യൂമറുകളാണ് നിക്കം ചെയ്തത്. സിത്രീകള്‍ ‘ഹിസ്റ്റൊറെക്ടമി’യെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി, ‘ലേഡി ബിറ്റ്‌സ്’ എന്ന അനോഷ്‌കയുടെ കുറിപ്പില്‍ പറയുന്നു. ഇതേക്കുറിച്ച് കൂടുതല്‍ പേര്‍ക്ക് അവബോധം നല്‍കേണ്ടതുണ്ട് എന്നും അനോഷ്‌ക പറയുന്നു.
അനോഷ്‌കയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. അനോഷ്‌കയുടെ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.
ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകന്‍ ജോ റൈറ്റ് ആണ് അനോഷ്‌കയുടെ മുന്‍ ഭര്‍ത്താവ്. 2010ല്‍ വിവാഹിതരായ ഇവര്‍ 2018ല്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ അനോഷ്‌കയ്ക്ക് എട്ടും നാലും വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. രണ്ടാമത്തെ പ്രസവത്തിന് ശേഷം അനോഷ്‌കയ്ക്ക് തുടര്‍ച്ചയായ ബ്ലീഡിംഗും പുറം വേദനയും മൈഗ്രേനും ഉണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ മാത്രം 13,500 സ്ത്രീകള്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
This post was last modified on September 5, 2019 6:01 pm
Leave a Comment