X

ബുലന്ദ്ഷഹറിന്റെ ചുമതലയുണ്ടായിരുന്ന എസ് എസ് പിയെ നീക്കി; ഡി എസ് പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സ്യാന സര്‍ക്കിള്‍ ഓഫീസറായ ഡിഎസ്പി സത്യപ്രകാശ് ശര്‍മയേയും കലാപം നടന്ന ചിംഗ്രാവതിയിലെ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സുരേഷ് കുമാറിനേയുമാണ് സ്ഥലം മാറ്റിയത്.

ബുലന്ദ്ഷഹറില്‍ പശുവധത്തിന്റെ പേരിലുണ്ടായ കലാപം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഒപി സിംഗിനെ സ്ഥാനത്ത് നിന്ന് നീക്കി. രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സ്യാന സര്‍ക്കിള്‍ ഓഫീസറായ ഡിഎസ്പി സത്യപ്രകാശ് ശര്‍മയേയും കലാപം നടന്ന ചിംഗ്രാവതിയിലെ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സുരേഷ് കുമാറിനേയുമാണ് സ്ഥലം മാറ്റിയത്. ഇന്റലിജന്‍സ് എഡിജി എസ്ബി ഷിരാദ്കര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കലാപം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനും ഡിജിപി ഒപി സിംഗിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിനും പിന്നാലെയാണ് നടപടി.

പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം അപകടമാണെന്നും ആള്‍ക്കൂട്ട കൊലയല്ലെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും യോഗി പറഞ്ഞിരുന്നു. ഗോവധം യുപിയില്‍ നിരോധിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയുണ്ടാകുമെന്നും യോഗി പറഞ്ഞിരുന്നു.

This post was last modified on December 8, 2018 12:34 pm