X

അയോധ്യ: കോടതി വിധി പറഞ്ഞോട്ടെ, പക്ഷേ യമുനാ തീരത്ത് രാമന്റെ പ്രതിമ നിര്‍മിക്കും; തടഞ്ഞാല്‍ അപ്പോള്‍ കാണാം- യുപി ഉപമുഖ്യമന്ത്രി

പ്രതിമ നിര്‍മാണവുമായി മുന്നോട്ട് പോവുകതന്നെ ചെയ്യും. അതില്‍ നിന്നും ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ കാണാമെന്നും മൗര്യ പറയുന്നു.

അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആര്‍എസ് എസ് നിലപാട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിറകെ വിഷയത്തില്‍ പ്രകോപനപമായ പരാമര്‍ശവുമായി യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. അയോധ്യ തര്‍ക്കം സംബന്ധിച്ച് കോടതി വിധിയെ അത് വിഷയമാക്കുന്നില്ലെന്ന് പ്രതികരിച്ച മൗര്യ, സരയൂ നദീതീരത്ത് പദ്ധതിയിട്ടിട്ടുള്ള പ്രതിമ പണിയുക തന്നെ ചെയ്യുമെന്നും പറയുന്നു.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിമ നിര്‍മാണവുമായി മുന്നോട്ട് പോവുകതന്നെ ചെയ്യും. അതില്‍ നിന്നും ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ കാണാമെന്നും മൗര്യ പറയുന്നു.

അയോധ്യയില്‍ സരയൂനദിക്കരയില്‍ 100 മീറ്റര്‍ ഉയരത്തില്‍ രാമപ്രതിമ നിര്‍മിക്കാനുള്ള പദ്ധതി ദീപാവലി ദിനത്തില്‍ യുപി മുഖ്യമന്ത്രി യോഗി അദിത്യ നാഥ് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 330 കോടി രൂപ ചെലവിട്ടായിരിക്കും പ്രതിമാനിര്‍മാണമെന്നാണ് സൂചനകള്‍. അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വൈകുന്നതില്‍ യോഗി ആദിത്യനാഥ് നേരത്തേ നിരാശ പ്രകടിപ്പിച്ചിരുന്നു. നീതി നീട്ടിവെക്കപ്പെടുന്നത് നീതിനിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്നും രാജ്യത്തെ ഭൂരിപക്ഷജനതയുടെ ആഗ്രഹമാണ് അയോധ്യയില്‍ സംഭവിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

രാമക്ഷേത്രത്തിന് ഓര്‍ഡിനന്‍സ് ഇല്ലെങ്കില്‍ ‘1992’ ആവര്‍ത്തിക്കും: ആര്‍എസ്എസ് ഭീഷണി

 

മഹാഭാരതകാലത്ത് മാധ്യമപ്രവര്‍ത്തവും തല്‍സമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു: യുപി ഉപമുഖ്യമന്ത്രി

ശ്രീധരന്‍ പിള്ള ബുദ്ധിമാനായ ‘ക്രിമിനല്‍’ അഭിഭാഷകനാണോ? പൊളിഞ്ഞ ബലിദാനി കഥയും ഹര്‍ത്താല്‍ എന്ന ദുരാചാരവും

നുണകളിലൂടെ അവര്‍ കേരളത്തില്‍ വേരുപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ ഫോട്ടോ ഷൂട്ടുകള്‍; കരുതിയിരിക്കുക

This post was last modified on November 3, 2018 1:26 pm