അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആര്‍എസ് എസ് നിലപാട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിറകെ വിഷയത്തില്‍ പ്രകോപനപമായ പരാമര്‍ശവുമായി യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. അയോധ്യ തര്‍ക്കം സംബന്ധിച്ച് കോടതി വിധിയെ അത് വിഷയമാക്കുന്നില്ലെന്ന് പ്രതികരിച്ച മൗര്യ, സരയൂ നദീതീരത്ത് പദ്ധതിയിട്ടിട്ടുള്ള പ്രതിമ പണിയുക തന്നെ ചെയ്യുമെന്നും പറയുന്നു.
ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിമ നിര്‍മാണവുമായി മുന്നോട്ട് പോവുകതന്നെ ചെയ്യും. അതില്‍ നിന്നും ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ കാണാമെന്നും മൗര്യ പറയുന്നു.
അയോധ്യയില്‍ സരയൂനദിക്കരയില്‍ 100 മീറ്റര്‍ ഉയരത്തില്‍ രാമപ്രതിമ നിര്‍മിക്കാനുള്ള പദ്ധതി ദീപാവലി ദിനത്തില്‍ യുപി മുഖ്യമന്ത്രി യോഗി അദിത്യ നാഥ് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 330 കോടി രൂപ ചെലവിട്ടായിരിക്കും പ്രതിമാനിര്‍മാണമെന്നാണ് സൂചനകള്‍. അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വൈകുന്നതില്‍ യോഗി ആദിത്യനാഥ് നേരത്തേ നിരാശ പ്രകടിപ്പിച്ചിരുന്നു. നീതി നീട്ടിവെക്കപ്പെടുന്നത് നീതിനിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്നും രാജ്യത്തെ ഭൂരിപക്ഷജനതയുടെ ആഗ്രഹമാണ് അയോധ്യയില്‍ സംഭവിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
This post was last modified on November 3, 2018 1:26 pm
Leave a Comment