X

തന്നെപോലുള്ള അവിവാഹിതർ ആദരം ലഭിക്കേണ്ടവർ; രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം: ബാബാ രാംദേവ്

തനിക്ക് ഇപ്പോള്‍ കുട്ടികളുണ്ടായിരുന്നെങ്കില്‍ പതഞ്ജലിക്ക് വേണ്ടി അവര്‍ അവകാശമുന്നയിക്കുമായിരുന്നു.

രണ്ടിലധികം കുട്ടികളുള്ളവർക്കെതിരേ പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച്  തന്നെപ്പോലെ അവിവാഹിതരായ ആളുകളെ പ്രത്യേകം ആദരിക്കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. വൻ ജനസാന്ദ്രതയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ രണ്ടിലധികം കുട്ടികൾ ഉള്ള ദമ്പതികളുടെ വോട്ടവകാശം എടുത്തുകളയുക പോലുള്ള നടപടികൾ സ്വീകരിക്കണമെന്നും രാം ദേവ് ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പൊതുപരിപാടിയിൽ പറയുന്നു.

കുടുംബനാഥനാകുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ജീവിതത്തിൽ ഇതുവരെ കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ പദഞ്ജലി എന്ന സ്വന്തമായൊരു ബ്രാന്റ് സൃഷ്ടിച്ചു. സമാനമായ നിരവധി പദ്ധതികൾ നടപ്പാക്കി 2050ഓടെ ഇന്ത്യയെ ആഗോളതലത്തിൽ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുകയാണു ലക്ഷ്യം.

ഇതിനോടകം ഒരുപാട് പേർ വിവാഹിതരായിട്ടുണ്ട്.  ഒരുപാട് പേർ തയ്യാറാവുന്നു. കുടുംബനാഥനായാൽ, കുട്ടിയായി കഴിഞ്ഞാൽ പിന്നീടുള്ള ജീവിതകാലം മുഴുവൻ നമ്മൾ അവർക്കുവേണ്ടി മാറ്റിവയ്ക്കേണ്ടി വരും. തനിക്ക് ഇപ്പോള്‍ കുട്ടികളുണ്ടായിരുന്നെങ്കില്‍ പതഞ്ജലിക്ക് വേണ്ടി അവര്‍ അവകാശമുന്നയിക്കുമായിരുന്നു. യുപി മുൻ മുഖ്യമന്ത്രി എന്‍.ഡി. തിവാരിക്ക് സംഭവിച്ച പോലെ താന്‍ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാം ദേവ് പറയുന്നു. രാഷ്ട്രീയത്തിൽ നിന്നു സ്വയം പിന്മാറുകയാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് പോലും രംഗത്തുണ്ടാവില്ല. എല്ലാ രാഷ്ട്രീയകക്ഷികളുടെയും ഒപ്പം നിൽക്കുന്ന നിലപാടാണ് തന്റേത്. എന്നാൽ എവിടെയും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. 2014 പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരകരിൽ ഒരാളായിരുന്ന രാംദേവ് പറയുന്നു

This post was last modified on November 5, 2018 7:07 am

Related Post
Leave a Comment