X

യാക്കോബായ വിഭാഗത്തിന്റെ അവകാശങ്ങൾ മറ്റാർക്കും വിട്ടുനല്‍കില്ല: തോമസ് പ്രഥമൻ കാത്തോലിക്കാ ബാവ

കോതമംഗലം പള്ളിയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. ആവശ്യമില്ലാത്ത കയ്യേറ്റക്കാർ വരുന്നു എന്നതാണ് പ്രശ്നം.

യാക്കോബായ വിഭാഗത്തിന്റെ വസ്തുവകകൾ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാത്തോലിക്ക് ബാവ. കോതമംഗലം മാർത്തോമാ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കാണവേയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കോതമംഗലം പള്ളിയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. ആവശ്യമില്ലാത്ത കയ്യേറ്റക്കാർ വരുന്നു എന്നതാണ് പ്രശ്നം. അനർഹരായവർ പ്രവേശിക്കാൻ ശ്രമിക്കുന്നെന്ന അറിഞ്ഞെത്തിയവരാണ് പള്ളിയിലുള്ളത്. അസാധരാണമായ കാര്യങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞെത്തിയവരാണ്.

പള്ളിത്തർക്ക വിഷയം സുപ്രീം കോടതിൽ 2017 ൽ പരിഗണിച്ചപ്പോൾ കോടതിക്ക് പുറത്ത് ചർച്ച ചെയ്ത് തീർക്കാനായിരുന്നു കോടതി നിർദേശം. താനുൾപ്പെടെ അതിനെ പിന്തുണയ്ച്ചു. എന്നാൽ അതിന് മരുവിഭാഗം തയ്യാറായില്ല. കോടതി പരിഹാരമാണ് ഇവർ പറയുന്നത്. അവർ അന്യായമായി കയ്യേറ്റം നടത്താനും അവകാശം വാദം ഉന്നയിക്കാവനുമാണ് ഉദ്ദേശിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഒാർത്തഡോക്സ് വിഭാഗത്തിന്റ ഇന്ത്യയിലെ തന്നെ വലിയ ഭദ്രാസനമാണ് മലബാർ. അവിടെയുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നു. എന്നാൽ ഇവിടെ അതിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. വിഷത്തിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓർത്തഡോക്സ് വൈദികൻ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ; തടഞ്ഞ് യാക്കോബായ വിഭാഗം, സംഘർഷം

This post was last modified on December 20, 2018 12:10 pm