മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പരിശീലകന് ജോസ് മൊറീഞ്ഞോയ്ക്ക് പകരക്കാരനായി ക്ലബ്ബിന്റെ പഴയ താരം ഒലെ സോള്‍ഷെയര്‍ എത്തും. ഈ സീസണില്‍ സോള്ഷെയറായിരിക്കും യുണൈറ്റഡിനെ പരിശീലപ്പിക്കുക. ഇപ്പോള്‍ ന്യൂവെര്ജിന് ക്ലബ്ബ് മോള്‍ഡെയുടെ പരിശീലകനാണ് സോള്‍ഷെയര്‍. മോള്ഡെയ്ക്ക് നഷ്ടപരിഹാരം നല്‍കിയാണ് താരം മാഞ്ചസ്റ്ററിൽ എത്തുന്നത്.
പ്രീമിയിര്‍ ലീഗില്‍ തുടര്‍ച്ചയായ പരാജയങ്ങളില്‍ തിരിച്ചടി നേരിട്ടിതിനെ തുടര്‍ന്ന് യുണൈറ്റഡ് കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ പരിശീലകന് ജോസ് മൊറീഞ്ഞോയെ മാനേജര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളുമായി 19 പോയിന്റ് വ്യത്യാസത്തില്‍ ആറാം സ്ഥാനത്താണ് നിലവില്‍ ചുവന്ന ചെകുത്താന്മാര്. കഴിഞ്ഞ വാരം നടന്ന ലിവര്‍പൂളുമായുള്ള മത്സരത്തില്‍ ദയനീയ പരാജയമേറ്റുവാങ്ങിയതോടെയാണ് മൊറീഞ്ഞോയെ ക്ലബ്ബ് പുറത്താക്കിയത്. സഹപരിശീലകനായ മൈക്കിള്‍ കാരിക്കിനായിരുന്നു താല്‍ക്കാലിക ചുമതല. അതേസമയം, യുണൈറ്റഡിനായി 11 സീസണ് ബൂട്ടണിഞ്ഞ സോള്‍ഷെയര്‍ക്ക് മുന്‍നിര ക്ലബ്ബുകളില്‍ പരിശീലിപ്പിച്ച റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഇല്ല.
ആരാധകരുടെ ഏറെ കാലത്തെ മുറവിളിക്കൊടുവിൽ ആണ് മൗറിഞ്ഞോയെ മാറ്റിയത്. സോൾഷെയറിന്റെ വരവോടു കൂടി ചുകന്ന ചെകുത്താന്മാരുടെ തിരിച്ചു വരവിൽ കവിഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുന്നുണ്ടാവില്ല.
This post was last modified on December 20, 2018 12:43 pm