X

അഴിമതി; സായ് ഡയറക്ടർ ഉൾ‍പ്പെടെ 6 പേർ അറസ്റ്റിൽ‍

അതോറിറ്റിയുമായി ബന്ധപ്പെട്ട 19 ലക്ഷം രൂപയുടെ ബില്ലുകൾ മാറുന്നതിന് 3 ശതമാനം കമ്മീഷന്‍ തേടിയെന്നതാണ് കേസിന് അധാരം.

സ്പോര്‍ടസ് അതോറിറ്റിയുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡയറക്ടർ അറസ്റ്റിൽ. സായി ഡയറക്ടർ എസ് കെ ശർമ ഉൾപ്പടെ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഇതിൽ നാലുപേർ സായ് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുമാണെന്ന് സിബി ഐ അറിയിച്ചു. സ്പോര്‍ടസ് അതോറിറ്റിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഒരുദിവസം നീണ്ടുനിന്ന സിബിഐ പരിശോധനകൾക്ക് പിറകെയാണ് അറസ്റ്റ് നടപടികൾ. വൈകീട്ട് അഞ്ചോടെ ‍‍‍‍ഡൽ‍ഹി ജവഹർലാർ നെഹ്രു സ്റ്റേഡിയത്തിലെ സായ് ആസ്ഥാനത്തെത്തിയ സിബി ഐ ഉദ്യോഗ്സ്ഥർ ഒാഫീസ് മുദ്രവയക്കുകയും ചെയ്തു. ജൂനിയർ അക്കൗണ്ട്സ് ഓഫീസർ‌ ഹരീന്ദർ പ്രസാദ്, സൂപ്പർവൈസർ ലളിത് ജ്യോതി, സീനിയർ ഓഫീസർ വികെ ശര്‍മ എന്നിവരാണ് അറസ്റ്റിലായ മറ്റ് ഉദ്യോഗസ്ഥർ.

അതോറിറ്റിയുമായി ബന്ധപ്പെട്ട 19 ലക്ഷം രൂപയുടെ ബില്ലുകൾ മാറുന്നതിന് 3 ശതമാനം കമ്മീഷന്‍ തേടിയെന്നതാണ് കേസിന് അധാരം. ആറുമാസങ്ങൾക്ക് മുന്‍പാണ് ആരോപണം പുറത്തുവരുന്നത്.