X

ആഗ്രയില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് പൊലീസ് പറയുന്നു.

ആഗ്രയില്‍ യമുന എക്‌സ്പ്രസ് വേയില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. 15 അടി താഴേയ്ക്കാണ് ബസ് വീണത്. 46 പേരാണ് ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോവുകയായിരുന്ന സ്ലീപ്പര്‍ കോച്ച് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് പൊലീസ് പറയുന്നു. അഴുക്കുവെള്ളമുള്ള കനാലിലേയ്ക്കാണ് ബസ് മറിഞ്ഞത്.

This post was last modified on July 8, 2019 10:41 am

Related Post
Leave a Comment