X

ചെന്നൈ- മംഗലാപുരം മെയിൽ ഷൊര്‍ണൂരില്‍ പാളം തെറ്റി; ഗതാഗതം ഭാഗികമായി തടസപ്പെടും

ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന്ന് തൊട്ട് മുമ്പ് റോഡ് മേൽപ്പാലത്തിന് താഴെയാണ് അപകടം.

ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂരില്‍ റെയിൽ വെ സ്റ്റേഷന് സമീപം പാളം തെറ്റി. എന്‍ജിന് പിന്നിലെ രണ്ട് ബോഗികള്‍ മുഴുവനായും പാളം തെറ്റിയതായാണ് റിപ്പോര്‍ട്ട്. പാളത്തോട് ചേര്‍ന്നുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ച് തെറിപ്പിച്ചാണ് ട്രെയിന്‍ നിന്നത്. അപകടത്തിൽ ആളപായമില്ല. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. പുലർച്ചെ 6.40തോടെയായിരുന്നു സംഭവം. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന്ന് തൊട്ട് മുമ്പ് റോഡ് മേൽപ്പാലത്തിന് താഴെയാണ് അപകടം.

അപടത്തെ തുടർന്ന് സിഗ്നൽ സംവിധാനം തകരാറിലായിട്ടുണ്ട്. ഇതോടെ ട്രെയിനുകൾ എല്ലാം വൈകുന്നതിന് സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ‌ ട്രെയിനുകൾ മറ്റ് ട്രാക്കിലൂടെ വിടാനാവുമെന്നതാൽ ഗതാഗതത്തെ സാരമായി ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.

Also Read- സര്‍ഫാസി നിയമം വീണ്ടും വില്ലനായി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും ദളിത് കുടുംബത്തെ വഴിയിലിറക്കി വിട്ട് സ്വകാര്യ ബാങ്ക്

This post was last modified on February 26, 2019 7:55 am