റെയില്‍വേ ട്രാക്കിലും പരിസരത്തും എത്തരത്തില്‍ അപകടം വന്നെത്തുമെന്ന് പറയാന്‍ കഴിയുകയില്ല. പലപ്പോഴും ആളുകളുടെ അശ്രദ്ധയാവും അപകടങ്ങളിലേക്ക് നയിക്കുക.
ഇത്തരത്തില്‍ അപകടത്തിന് മുന്നറിയിപ്പ് നല്കി റെയില്‍വേ വകുപ്പ് നല്കിയ ട്വിറ്റര്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ഒരേ സമയം ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പോസ്റ്റ്. ഗുഡ്സ് ട്രയിനിനടിയില്‍ പ്രണയ സല്ലാപത്തിലേര്പ്പെട്ടിരിക്കുന്ന പ്രണയിതാക്കളുടെ ചിത്രമാണ് റെയില്‍വേ മുന്നറിയിപ്പിനൊപ്പം പുറത്ത് വിട്ടിരിക്കുന്നത്.
ഇത്തരം പ്രവര്‍ത്തികള്‍ അപകടകരവും, കുറ്റകരവുമാണെന്നാണ് റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരത്തില്‍ കോച്ചുകളുടെ അടിയില്‍ ഇരിക്കരുതെന്നും. പ്രത്യേക മുന്നറിയിപ്പില്ലാതെയാവാം ട്രെയിന്‍ മുന്നോട്ടെടുക്കുകയെന്നും പോസ്റ്റില്‍ പറയുന്നു.
മുസ്ലിങ്ങളും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളും സ്വാഭാവികമായി കുറ്റവാസനയുള്ളവരാണെന്ന് രണ്ടിലൊന്ന് പൊലീസുകാരും കരുതുന്നുവെന്ന് പഠനം
This post was last modified on August 28, 2019 9:47 am