X

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം; ഇന്നും തീരുമാനമില്ല

കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ രാഹുൽ സ്ഥാനാർഥിയാവണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എല്ലാം മാനിക്കുന്നു.

രാഹുൽ ഗാന്ധിയുടെ തെക്കേ ഇന്ത്യയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജ്ജേവാല. ഡൽഹിയിൽ നടന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് സുർജ്ജേവാല ഇക്കാര്യം വ്യക്തമാക്കിയത്.

കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ രാഹുൽ സ്ഥാനാർഥിയാവണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എല്ലാം മാനിക്കുന്നുണ്ട്. എന്നാൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നേരത്ത കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിലും ഇതുസംബന്ധിച്ച് മറുപടി പറയാൻ രാഹുൽ തയ്യാറായിരുന്നില്ല.

നേരത്തെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാതെ ചിരിയിൽ മറുപടി ഒതുക്കുകയായിരുന്നു. പ്രവര്‍ത്തക സമിതി യോഗത്തിന് എത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയോട് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ മറുപടി പറയാതെ പുഞ്ചിരിച്ചുകൊണ്ട് രാഹുല്‍ നടന്നുനീങ്ങുകയായിരുന്നു.

ഇതിന് പിറകെയാണ് വിവാദത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. അതിനിടെ സ്ഥാനാർഥിത്വം ഉൾപ്പെടെ ഉള്ള വിഷയങ്ങള്‍ സംബന്ധിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ അനുകൂലമായി പ്രതികരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരു. എന്നാൽ ബിജെപി മുഖ്യ എതിരാളി ആയികാണുമ്പോൾ, എന്നാൽ‌ ഇടതുപക്ഷത്തിന് എതിരെ മൽസരിക്കുന്നതിലെ അനൗചിത്യം സംബന്ധിച്ചും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇടതു പാര്‍ട്ടികളുടെ സമ്മര്‍ദം ശക്തമായതു പരിഗണിച്ചു മനംമാറ്റത്തിനു തയാറാവണമെന്ന ചില നേതാക്കളുടെ ആവശ്യവും രാഹുലിനു മുന്നിലുണ്ടായിരുന്നു. ഇക്കാര്യം ഉൾപ്പെടെയാണ് പ്രവർത്തന സമിതി ഇന്ന് പരിഗണിച്ചത്.

അതേസമയം രാഹുല്‍ ഗാന്ധി വരുന്നതിനെ കേരളത്തില്‍ നിന്നുള്ള ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും സ്വാഗതം ചെയ്യുകയാണ്. പി സി ചാക്കോ മാത്രമാണ് രാഹുല്‍ വരുമെന്ന വാര്‍ത്ത നിഷേധിച്ചത്.

This post was last modified on March 25, 2019 6:02 pm