X
    Categories: പ്രവാസം

ഗര്‍ഫില്‍ വിനോദ സഞ്ചാര മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു

രാജ്യത്തെ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ 11 ലക്ഷം തൊഴിലവസരങ്ങളാണ് പോയ വര്‍ഷം സൃഷ്ടിച്ചത്.

സൗദി അറേബ്യയില്‍ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കും. ഈ വര്‍ഷം പതിനാല് ലക്ഷത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍. ലണ്ടന്‍ ആസ്ഥാനമായ വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ടാണ് അടിസ്ഥാനം.

രാജ്യത്തെ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ 11 ലക്ഷം തൊഴിലവസരങ്ങളാണ് പോയ വര്‍ഷം സൃഷ്ടിച്ചത്. ഈ വര്‍ഷം ഇത് പതിനാല് ലക്ഷത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ലണ്ടന്‍ ആസ്ഥാനമായുള്ള വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ കണക്കുകളാണിത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ബഹ്‌റൈനില്‍ 1,09,000 വും, യു.എ.ഇയില്‍ 7,53,000വും തൊഴിലവസരങ്ങള്‍ ഈ മേഖല സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ അന്താരാഷ്ട്ര സന്ദര്‍ശകര്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് 14.08 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എ.ഇയില്‍ 37.3 ബില്ല്യണ്‍ ഡോളറും ബഹ്‌റൈനില്‍ 3.9 ബില്ല്യണ്‍ ഡോളറുമായിരുന്നു അന്താരാഷ്ട്ര സന്ദര്‍ശകര്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത്.

This post was last modified on March 25, 2019 4:44 pm