X

ബലാല്‍സംഗക്കേസ്; റിമാന്‍ഡിലുള്ള വൈദികര്‍ക്ക് ജാമ്യമില്ല

കേസിലെ രണ്ട്, മൂന്ന് പ്രതികളാണ് ഇവർ.

കുംബസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ റിമാന്‍ഡിലുള്ള ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് ജാമ്യമില്ല. റിമാന്‍ഡിലുള്ള ഫാദര്‍ ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ്‌
തിരുവല്ല ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും വൈദികര്‍ പറയുന്നു. കേസിലെ രണ്ട്, മൂന്ന് പ്രതികളാണ് ഇവർ.

ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ ആരോപണം തെറ്റാണെന്നും യുവതിയുമായി ഉഭയസമ്മതത്തോടെയുള്ള സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വൈദികര്‍  ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വൈദികര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നാണ് ഇന്നലെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.  ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് നിലപാടെടുത്തിരുന്നു.

 

തിരുസഭ ‘വെട്ടുകല്ലും കുമ്മായവും ആകുന്നു’…ആമേന്‍!

ദൈവത്തിനും വിശ്വാസികള്‍ക്കുമിടയിലുള്ള ഹോട്ട് ലൈന്‍ ബന്ധത്തില്‍ ഇനി പാതിരിമാര്‍ വേണോ….? പോപ്പ് ആലോചിക്കട്ടെ…

This post was last modified on July 19, 2018 12:10 pm