X

അക്രമം ന്യായീകരിക്കാനാവില്ലെന്ന് കോടിയേരി, അഖിലിനെ ആശുപത്രിയിൽ സന്ദർശിച്ചു; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

യുണിവേഴ്സിറ്റി സംഘർഷത്തില്‍ എസ്എഫ്ഐയെ തള്ളി മുതിർന്ന സിപിഎം നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് കോടിയേരിയുടെ സന്ദർശനം.

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിനിടെ മുന്നാം വര്‍ഷ ബിരദ വിദ്യാർത്ഥി അഖിന് കുത്തേറ്റ സംഭവത്തിൽ പ്രതികൾക്ക് വേണ്ടി ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പോലീസ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ ഏഴ് പേർക്ക് വേണ്ടിയാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. പ്രതികളിലൊരാളായ നേമം സ്വദേശി ഇജാബ് മാത്രമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതോടെയാണ് മറ്റുള്ളവർക്കായി  നാളെ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്.

അതേസമയം, പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും കോടതിയുടെ അനുമതിയോടെ വ്യാപക തിരച്ചില്‍ നടത്താനും പോലീസ് തീരുമാനിച്ചതായാണ് വിവരം. അക്രമിച്ചവരില്‍ ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി കുത്തേറ്റ അഖിലിന്റെ അച്ഛന്‍ രംഗത്തെത്തിയിരുന്നു. പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുള്ള ഓഫീസുകളിലും മറ്റും പരിശോധന നടത്താന്‍ പോലീസ് തയ്യാറാകാത്തത് ആക്ഷേപത്തിനിടയാക്കി. ഇതിന് പിന്നാലെയാണ് നടപടികൾ കടുപ്പിച്ച് പോലീസ് നടപടിയൊരുങ്ങുന്നത്.

അതിനിടെ, എസ്എഫ്ഐ നേതാക്കളുടെ ആക്രമണത്തിൽ കുത്തേറ്റ് ചികിൽസയിൽ കഴിയുന്ന അഖിലിനെ സന്ദര്‍ശിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശുപത്രിലെത്തി. അക്രമം ന്യായീകരിക്കാനാവില്ല. സംഭവം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ആശുപത്രി സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവത്തിൽ സിപിഎം ഇട പെടേണ്ട സാഹചര്യമില്ല. സ്വതന്ത്രമായി തീരുമാനം എടുക്കാൻ കഴിവുള്ള സംഘടനായാണ് എസ്എഫ്ഐ അവർ ഇതിനോടകം നടപടിയെടുത്തിട്ടുണ്ട്. യൂണിയൻ ഓഫീസില്‍ നിന്ന് കഠാരയും മദ്യക്കുപ്പിയും പിടിച്ചെടുത്തെന്ന വാര്‍ത്തയെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെയാണ് കോടിയേരി അഖിലിനെ സന്ദർശിക്കാൻ എത്തിയത്. യുണിവേഴ്സിറ്റി സംഘർഷത്തില്‍ എസ്എഫ്ഐയെ തള്ളി മുതിർന്ന സിപിഎം നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് കോടിയേരിയുടെ സന്ദർശനം.

ധനമന്ത്രി തോമസ് ഐസക് എം എ ബേബി എന്നിവരാണ് ആക്രമങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലുണ്ടായ ആക്രമണം എസ്എഫ്ഐയുടെ സമീപനത്തിന് വിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സംഘടനയുടെ നയസമീപനങ്ങളിൽ തിരുത്തൽ വേണം. തിരുത്തി തന്നെ മുന്നോട്ട് പോകുമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. അതേസമയം, ക്യാപസിലെ എക സംഘടനാ രീതി മുട്ടാളത്തമാണെന്ന് മുന്‍മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം എ ബേബി വ്യക്തമാക്കി. എസ്എഫ്ഐ വേഷദാരികളായവർ നാണക്കേടുണ്ടാക്കി. സംഘടനയിൽ എല്ലാ രീതിയിലും തിരുത്തൽ വേണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.

‘തേനുമെടുക്കേണ്ട, വിറകും വെട്ടണ്ട’, കക്കയത്ത് കാട്ടില്‍ കയറുന്നതിന് ആദിവാസികള്‍ക്ക് ഉദ്യോഗസ്ഥരുടെ വിലക്ക്, വനാവകാശ നിയമം അട്ടിമറിക്കുന്നു എന്നാരോപണം

This post was last modified on July 14, 2019 1:55 pm