X

തിത്‌ലി ചുഴലിക്കാറ്റ് ഒഢീഷ തീരത്ത്; കനത്ത മഴ, ഗോപാല്‍പൂരില്‍ വന്‍ നാശം

വൈദ്യതി വാര്‍ത്താ വിനിമയ സംവിധാനങ്ങളും താറുമാറാവുകയും റെയില്‍ വ്യോമ ഗതാഗതങ്ങളെയും ചുഴലിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദം തിത്‌ലി ചുഴലിക്കാറ്റായി ഒഢീഷ തീരം തൊട്ടു. ഗോപാല്‍പൂരില്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് 5 തീരദേശ ജില്ലകളില്‍ നിന്നും മൂന്നു ലക്ഷത്തോളം പേരെ
തീരത്തിനിന്നും മാറ്റിപ്പാര്‍പ്പിച്ചതിന് പിറയാണ് ചുഴലിക്കാറ്റ് തീരത്തേക്കെത്തിയത്.

ഗോപാല്‍പൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് ശക്തമാവുകയെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. മുന്നറിയിപ്പിന്റെ ഭാഗമായി ഒഡീഷയിലെ 18 ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത 165 കിലോ മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒഡിഷയുടെ തീര പ്രദേശളില്‍ മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകിയതായി ദേശീയ മാധ്യമങ്ങ്ള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  വൈദ്യതി വാര്‍ത്താ വിനിമയ സംവിധാനങ്ങളും താറുമാറാവുകയും റെയില്‍ വ്യോമ ഗതാഗതങ്ങളെയും ചുഴലിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്.  ഗഞ്ജം, ഗജപതി, പുരി, ഖുര്‍ദ, ജഗദ്സിങ്പുര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

ഒഡിഷയിലും ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരപ്രദേശത്തും കനത്ത മഴയുമുണ്ടാകുമെന്നും വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലിനുമുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ് പറയുന്നു. ഇന്നു പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് ഒഡീഷാ തീരം തൊടുമെന്നായിരുന്നു മുന്നറിപ്പ് ഉണ്ടായിരുന്നത്.

ഇതിന് പിറകെയാണ് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ മുഖ്യമന്ത്രി നവീന്‍ പട് നായിക്ക് നിര്‍ദേശിച്ചത്. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം. ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും സര്‍ക്കാര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒഡീഷയില്‍ വിവിധ ഭാഗങ്ങളില്‍ 836 ക്യാംപുകള്‍ തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കയിട്ടണ്ട്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാനത്ത് സജ്ജമാണെന്ന് അധികൃര്‍ പ്രതികരിച്ചു.

This post was last modified on October 11, 2018 10:13 am