X

വേഷം മാറിയുള്ള ശബരിമല ദര്‍ശനം കബളിപ്പിക്കൽ: പുന്നല ശ്രീകുമാർ

ഏത് സമയത്തും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പോകാന്‍ കഴിയുന്ന ഒരിടമാകണം ശബരിമല

ഏത് സമയത്തും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പോകാന്‍ കഴിയുന്ന ഒരിടമാകണം ശബരിമലയെന്ന് കേരള പുലയർ മഹാസഭയുടെ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. വേഷം മാറിപ്പോവുകയും തിരിച്ചെത്തി തന്‍റെ പ്രായം വെളിപ്പെടുത്തുകയും ചെയ്യുന്ന നിലപാട് കബളിപ്പിക്കലാണെന്നു അദ്ദേഹം പറയുന്നു. ദളിത് ഫെഡറേഷൻ നേതാവ് എസ്‍ പി മഞ്ജു ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ  പ്രതികരിക്കുകയായിരുന്നു പുന്നല ശ്രീകുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോടായിരുന്നു പ്രതികരണം.

ബിന്ദുവും കനകദുര്‍ഗയും ശശികലയും ശബരിമലയിൽ ദർശനം നടത്തി.  എന്നാല്‍ ശശികല കയറിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളുണ്ടായിട്ടില്ല. ഇത്തരത്തിൽ മാറ്റങ്ങൾ വരികതന്നെ ചെയ്യു. യുക്തിസഹജമായ സ്വതന്ത്ര ചര്‍ച്ചകളിലൂടെ യാഥാസ്ത്ഥിക സമൂഹത്തിൽ‌ മാറ്റം വരുത്താൻ കഴിയുമെന്നാണ് അഭിപ്രായം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് സമൂഹത്തില്‍ തുടരുന്നതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

ആര്‍ത്തവത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടാതെ സ്ത്രീകള്‍ക്കും വിശ്വാസ സമൂഹത്തിന്‍റെ ഭാഗമാകാന്‍ കഴിയുന്ന ഒരു വിധി വന്നപ്പോള്‍ പരിഷ്കൃത സമൂഹം അതിനെ അങ്ങനെ കാണുകയും സമാധാനത്തോടെ സ്ത്രീകള്‍ക്കും ശബരിമലയില്‍ കേറാന്‍ കഴിയുന്ന ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കലാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.

ശബരിമലയിൽ വീണ്ടും യുവതീപ്രവേശം: ദളിത് ഫെഡറേഷൻ നേതാവ് എസ്‌പി മഞ്ജു അയ്യപ്പ ദർശനം നടത്തി

This post was last modified on January 10, 2019 10:49 am