X

ദീപ നിശാന്തിനെതിരെ അപകീര്‍ത്തി പ്രചാരണം; ഒരു ബിജെപി പ്രവര്‍ത്തകനടക്കം മൂന്നു പേര്‍ അറസ്റ്റില്‍

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കൊപ്പം ദീപ നിശാന്തിന്റെ ഫോണ്‍ നമ്പര്‍ സാമുഹ്യമാധ്യമങ്ങളിലെ അശ്ലീല ഗ്രൂപ്പുകളിലടക്കം പ്രചരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തൃശൂര്‍ വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കൊപ്പം ദീപ നിശാന്തിന്റെ ഫോണ്‍ നമ്പര്‍ സാമുഹ്യമാധ്യമങ്ങളിലെ അശ്ലീല ഗ്രൂപ്പുകളിലടക്കം പ്രചരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

അറസ്റ്റിലായ ഒരാള്‍ സജീവ ബിജെപി പ്രവര്‍ത്തകനാണെന്ന് ദീപ നിശാന്ത് ഫേസ്ബുക്കില്‍ പ്രതികരിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോവുമെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് വെരിഫിക്കേഷന്‍ അടക്കമുള്ള കടമ്പകള്‍ ബാക്കിയുള്ളതിനാലാണ് നടപടി വൈകുന്നതെന്നാണ് വിവരം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കത്തിക്കുത്തുകേസിലോ അതിർത്തിതർക്കത്തിലോ അല്ല ഞാൻ കോടതിയിലെത്തുന്നത്; സംഘപരിവാറിനെതിരെ സംസാരിച്ചിട്ടാണ്-ദീപാ നിശാന്ത്

This post was last modified on May 31, 2018 4:31 pm