X

അനുമതിയില്ലാതെ ഗൂഗിൾ പേ പ്രവർത്തിക്കുന്നതെങ്ങനെ?; ഗൂഗിളിനും റിസർവ് ബാങ്കിനും കോടതിയുടെ നോട്ടീസ്

റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് രാജ്യത്ത് ​ഗൂഗിള്‍ പേ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിച്ചാണ് നടപടി.

ഗുഗിൾ പേമെന്റ് ആപ്ലിക്കേഷനായ ഗൂ​ഗിൾ പേയുടെ സാമ്പത്തിക ഇടപാടുകൾക്കതിരെ ഡൽഹി ഹൈക്കോടതി. മതിയായ അനുമതിയില്ലാതെ എങ്ങനെയണ് ഗുഗിൾ പേ സംവിധാനത്തിന് ഇടപാടുള്‍ നടത്താൻ സൗകര്യമൊരുക്കുന്നതെന്നാണ് കോടതിയുടെ ചോദ്യം.  സംഭവത്തിൽ ​വിശദീകരണം ചോദിച്ച് ഗൂഗിള്‍ ഇന്ത്യക്കും റിസർവ് ബാങ്കിനും കോടതി നോട്ടീസ് അയച്ചു.

റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് രാജ്യത്ത് ​ഗൂഗിള്‍ പേ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിച്ചാണ് നടപടി. ചീഫ് ജസ‍റ്റിസ് രാജേന്ദ്ര മേനോൻ തലവനായ രണ്ടംഗ ബെഞ്ചാണ് പൊതുതാൽപര്യ ഹര്‍ജി പരിഗണിച്ചത്.

2019 മാർച്ച് 20ന് പുറത്തിറക്കിയ റിസർവ് ബാങ്കിന്റെ സാമ്പത്തി ഇടപാടുകൾ‌ക്കുള്ള അംഗീകൃത ഓപ്പറേറ്റർമാരുടെ പട്ടിയകയിൽ ഗൂഗിൾ പേ ഉൾ‌പ്പെടുന്നില്ല. ഈ സാഹചര്യത്തിൽ പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ടിന്റെ ലംഘനമാണ് ​ഗൂഗ്ൾ പേയുടെ പ്രവർത്തനം. ഇതിന് നിയമപരമായ ആധികാരികത ഇല്ലെന്നും ചൂണ്ടിക്കാട്ടി അഭിജിത് മിശ്ര എന്നയാളാണ് പൊതുതാൽപര്യ ഹര്‍ജി നൽകിയത്.

This post was last modified on April 10, 2019 4:47 pm